KeralaLatest NewsNews

നേതാക്കളുടെ ഭാര്യമാര്‍ക്ക് വേണ്ടി ശീര്‍ഷാസനം ചെയ്യുന്ന റാങ്ക് ലിസ്റ്റുകള്‍ കണ്ടത് കാരണഭൂതന്റെ ഭരണത്തില്‍ മാത്രമല്ലേ?

വിദ്യക്കെതിരെ മാത്രമല്ല, വിദ്യമാര്‍ക്ക് വ്യാജ വിദ്യ കാട്ടാന്‍ ആത്മവിശ്വാസം നല്‍കുന്ന വിജയനെതിരെ കൂടി പ്രതികരിക്കണം

എറണാകുളം: മഹാരാജാസ് കോളജിന്റെ പേരില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കെ.വിദ്യ വ്യാജരേഖ ചമച്ച സംഭവത്തിൽ പ്രതികരിച്ച സിപിഎം നേതാവ് പി.കെ.ശ്രീമതി ടീച്ചർക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ്.നായര്‍.

വിദ്യയ്‌ക്കെതിരെ മാത്രമല്ല, വിദ്യമാര്‍ക്ക് വ്യാജ വിദ്യ കാട്ടാന്‍ ആത്മവിശ്വാസം നല്‍കുന്ന വിജയനെതിരെ കൂടി പ്രതികരിക്കണമെന്ന് വീണ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു. ഇഎംഎസും ഇ.കെ. നായനാരും വി.എസ്. അച്യുതാനന്ദനും അടങ്ങുന്ന കമ്യൂണിസ്റ്റ് നേതാക്കള്‍ ഭരിച്ചപ്പോള്‍ വിദ്യാഭ്യാസ രംഗം ഇത്ര കുത്തഴിഞ്ഞിട്ടില്ലായിരുന്നുവെന്നും വീണ പറയുന്നു.

READ ALSO: കോളേജിന്റെ പേരിന് കളങ്കം വരുത്തരുത്, മാര്‍ക്ക് ലിസ്റ്റ് വിഷയത്തില്‍ ആര്‍ഷോ നിരപരാധി, വിദ്യ അപരാധി: മന്ത്രി ബിന്ദു

കുറിപ്പ് പൂര്‍ണ്ണരൂപം

ബഹുമാനപ്പെട്ട ശ്രീമതി ടീച്ചര്‍ അറിയാന്‍. ടീച്ചറേ! യഥാര്‍ത്ഥത്തില്‍ ടീച്ചര്‍ പറയേണ്ടിയിരുന്നത് ‘ എന്നാലും എന്റെ വിദ്യയേ ‘ എന്നല്ല..
‘എന്നാലും എന്റെ കാരണഭൂതാ’ എന്നായിരുന്നു.

വിദ്യയുടെ ‘വ്യാജ വിദ്യ’ ഒറ്റപ്പെട്ട സംഭവമല്ല. കുത്തഴിഞ്ഞ ഒരു വിദ്യാഭ്യാസ സംവിധാനത്തിന്റെ പ്രതീകം മാത്രമാണത്.
ഇ എം എസും, ഇ കെ നായനാരും, വി എസ് അച്യുതാനന്തനും അടങ്ങുന്ന കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഭരിച്ചപ്പോള്‍ വിദ്യാഭ്യാസ രംഗം ഇത്ര കുത്തഴിഞ്ഞിട്ടില്ലായിരുന്നു.

നേതാക്കളുടെ ഭാര്യമാര്‍ക്ക് വേണ്ടി ശീര്‍ഷാസനം ചെയ്യുന്ന റാങ്ക് ലിസ്റ്റുകള്‍ കേരളം കണ്ടത് കാരണഭൂതന്റെ ഭരണത്തില്‍ മാത്രമല്ലേ ടീച്ചറെ?
കാരണഭൂതന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ അനധികൃത നിയമനം ഹൈ കോടതി റദാക്കിയത് ടീച്ചര്‍ അറിഞ്ഞിരുന്നില്ലേ?

പരീക്ഷ എഴുതാത്തവര്‍ ജയിക്കുകയും, ബ്ലു ടൂത്ത് ഉപയോഗിച്ച് പി എസ് സി പരീക്ഷ അട്ടിമറിക്കുകയും, കോളേജുകളില്‍ നിന്നും ജയിച്ച വനിതാ നേതാവിന്റെ പേരിനു പകരം അര്‍ഹതയില്ലാത്ത ആളുടെ പേര് യൂണിവേഴ്‌സിറ്റിയിലേക്ക് അയക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ കാരണഭൂതന്റെ കാലത്തു മാത്രമുള്ള പ്രതിഭാസങ്ങളാണ്.

ടീച്ചര്‍ ഇനിയും പ്രതികരിക്കണം.. വിദ്യക്കെതിരെ മാത്രമല്ല, വിദ്യാമാര്‍ക്ക് വ്യാജ വിദ്യ കാട്ടാന്‍ ആത്മവിശ്വാസം നല്‍കുന്ന വിജയനെതിരെ കൂടി പ്രതികരിക്കണം. എന്ന് വീണ എസ് നായര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button