CinemaLatest NewsNewsIndia

പു​നീ​ത് രാ​ജ്​കുമാ​റിന്‍റെ മ​ര​ണം : വീണ്ടും ആരാധക ആത്മഹത്യ, ആത്മഹത്യ ചെയ്തവരുടെ എണ്ണം 5 ആയി

ബെ​ന്നാ​ർ​ഘ​ട്ട​ക്കു സ​മീ​പ​ത്തെ ഷാ​നു​ഭു​ഗ​ന​ഹ​ള്ളി സ്വ​ദേ​ശി​യാ​യ രാ​ജേ​ന്ദ്ര (40) ആ​ണ് മ​രി​ച്ച​ത്

ബം​ഗ​ളൂ​രു: ക​ന്ന​ട സൂ​പ്പ​ർ​താ​രം പു​നീ​ത് രാ​ജ്​കുമാ​റിന്‍റെ നി​ര്യാ​ണ​ത്തി​ൽ മ​നം​നൊ​ന്ത് വീ​ണ്ടും ആ​രാ​ധ​ക​ന്റെ ആ​ത്മ​ഹ​ത്യ. ഇതോടെ ആത്മഹത്യ ചെയ്തവരുടെ എണ്ണം 5 ആയി. ബെ​ന്നാ​ർ​ഘ​ട്ട​ക്കു സ​മീ​പ​ത്തെ ഷാ​നു​ഭു​ഗ​ന​ഹ​ള്ളി സ്വ​ദേ​ശി​യാ​യ രാ​ജേ​ന്ദ്ര (40) ആ​ണ് മ​രി​ച്ച​ത്. പുനീതിന്റെ കടുത്ത ആരാധനകനായിരുന്നു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്തി​യ​ത്. പു​നീതിന്റെ മ​ര​ണ​വാ​ർ​ത്ത തു​ട​ർ​ച്ച​യാ​യി ടി.​വി​യി​ലൂ​ടെ ക​ണ്ട് ദുഃ​ഖം താ​ങ്ങാ​നാ​കാ​തെ​യാ​ണ് രാ​ജേ​ന്ദ്ര ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Also Read : അഫ്ഗാനിസ്ഥാനിൽ വിദേശ കറൻസിയുടെ ഉപയോഗം നിരോധിച്ച് താലിബാൻമരിക്കുകയാണെങ്കിൽ പുനീതിനെ പോലെ തന്റെ കണ്ണുകളും ദാനം ചെയ്യണമെന്ന് രാ​ജേ​ന്ദ്ര പറഞ്ഞിരുന്നു. അ​ദ്ദേ​ഹ​ത്തിെൻറ ആ​ഗ്ര​ഹ​പ്ര​കാ​രം കു​ടും​ബാം​ഗ​ങ്ങ​ൾ രാ​ജേ​ന്ദ്ര​യു​ടെ ക​ണ്ണു​ക​ൾ ദാ​നം​ചെ​യ്തു. ഒ​ക്ടോ​ബ​ർ 28ന്​ കു​ടും​ബ​ത്തോ​ടൊ​പ്പം തി​രു​പ്പ​തി​യി​ലേ​ക്കു പോ​യ​പ്പോ​ഴാ​ണ് പു​നീ​തിെൻറ മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ​ത്. തുടർന്ന് യാത്ര മതിയാക്കി തിരിച്ചു വരികയായിരുന്നു. വീട്ടിൽ എല്ലാവരും ജോലിയിലായിരുന്ന സമയത്തായിരുന്നു രാജേന്ദ്ര തൂങ്ങി മരിച്ചത്.നാ​രാ​യ​ണ നേ​ത്രാ​ല​യ​ത്തി​ൽ​നി​ന്ന്​ ഡോ​ക്ട​ർ​മാ​രെ​ത്തി ക​ണ്ണു​ക​ൾ ദാ​നം ചെ​യ്യാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് ബെ​ന്നാ​ർ​ഘ​ട്ട പൊ​ലീ​സ് കേ​സെ​ടു​ത്തുട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button