Latest NewsNewsInternational

അഫ്ഗാനിസ്ഥാനിൽ വിദേശ കറൻസിയുടെ ഉപയോഗം നിരോധിച്ച് താലിബാൻ

അഫ്ഗാൻ സമ്പദ്ഘടന തകർച്ചയിലേക്ക് കൂപ്പുകുത്തുമെന്ന് വിദഗ്ധർ

കബൂൾ: തകർച്ചയുടെ വക്കിൽ നിൽക്കുന്ന അഫ്ഗാനിസ്ഥാൻ സമ്പദ്ഘടനയെ കൂടുതൽ തകർച്ചയിലേക്ക് തള്ളിവിടുന്ന തീരുമാനവുമായി താലിബാൻ. രാജ്യത്ത് വിദേശ കറൻസിയുടെ ഉപയോഗം നിരോധിച്ചു കൊണ്ട് താലിബാൻ ഉത്തരവിറക്കി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്നും താലിബാൻ അറിയിച്ചു.

Also Read:‘കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ’ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരം ലഭിച്ച ശ്രീജേഷിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

അഫ്ഗാനിസ്ഥാനിലെ വ്യാപാര കേന്ദ്രങ്ങളിൽ അമേരിക്കൻ ഡോളർ ഉപയോഗിച്ചുള്ള ഇടപാടുകൾ നടന്നിരുന്നു. അതിർത്തി മേഖലകളിൽ പാകിസ്ഥാൻ കറൻസിയും ഉപയോഗിച്ചിരുന്നു. ഇതിനെല്ലാം ഇതോടെ പൂട്ട് വീഴും.

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതോടെ വിദേശ ധനസഹായം അമേരിക്കയും ഐ എം എഫും ലോകബാങ്കും നിർത്തലാക്കിയിരുന്നു. നിലവിൽ രാജ്യത്തെ സാധാരണക്കാർ ആഹാരത്തിനായി കുട്ടികളെ വരെ വിൽക്കുന്ന സാഹചര്യമാണ് അഫ്ഗാനിസ്ഥാനിലുള്ളത്. ഈ സാഹചര്യത്തിലാണ് താലിബാൻ വക്താവ് സൈബുള്ള മുജാഹിദ് ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചതെന്ന് അൽ ജസീറ ടിവി റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button