KeralaLatest NewsNews

ആർ.ടി.പി.സി.ആർ പരിശോധന നിരക്ക് കുറച്ചത്​ റദ്ദാക്കൽ:​ സർക്കാറിന്റെ അപ്പീൽ ഹർജിയിൽ എതിർ കക്ഷികൾക്ക്​ ഹൈകോടതി നോട്ടീസ്

ഒക്​ടോബർ നാലിന്​ സിംഗിൾ ബെഞ്ച്​ പുറപ്പെടുവിച്ച ഉത്തരവ്​ ചോദ്യംചെയ്​താണ്​ അപ്പീൽ

കൊച്ചി: ആർ.ടി.പി.സി.ആർ പരിശോധന​ നിരക്ക് 500 രൂപയായി കുറച്ചത്​ റദ്ദാക്കിയതിനെതിരായ സർക്കാറിന്റെ അപ്പീൽ ഹർജിയിൽ എതിർ കക്ഷികൾക്ക്​ നോട്ടീസ് അയച്ച് ഹൈകോടതി. 1700 രൂപ വരെയുണ്ടായിരുന്ന നിരക്ക് 500 രൂപയാക്കിയിരുന്നു. ഈ ഉത്തരവ് ചോദ്യംചെയ്ത് ലാബ്​ ഉടമകൾ നൽകിയ ഹർജിയിൽ ഒക്​ടോബർ നാലിന്​ സിംഗിൾ ബെഞ്ച്​ പുറപ്പെടുവിച്ച ഉത്തരവ്​ ചോദ്യംചെയ്​താണ്​ അപ്പീൽ.

Read Also: പാതയോരങ്ങളിലെ അനധികൃത പെട്ടിക്കടകൾ : നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചെന്ന് ഹൈകോടതി

ആരോഗ്യപ്രിൻസിപ്പൽ സെക്രട്ടറി നൽകിയ ​അപ്പീൽ ഹർജിയിൽ സ്വകാര്യ ലാബുകൾ ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്കാണ്​​ ചീഫ്​ ജസ്​റ്റിസ്​ അടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ നോട്ടീസ്​ ഉത്തരവായത്​.

സിംഗി​ൾ ബെഞ്ച്​ ഉത്തരവിനെതിരെ നൽകിയ അപ്പീൽ നിലനിൽക്കുമോയെന്ന് ​ഹർജി പരിഗണിക്കവെ ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. എന്നാൽ, നിരക്ക് നിശ്ചയിക്കാൻ സർക്കാറിന് അധികാരമില്ലെന്നതടക്കം സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണങ്ങളെയാണ്​ അപ്പീലിൽ ചോദ്യം ചെയ്​തിരിക്കുന്നതെന്ന്​ സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. അതേസമയം ഹർജി വീണ്ടും മൂന്നാഴ്​ചക്ക്​ ശേഷം പരിഗണിക്കാൻ മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button