Latest NewsNewsInternational

എർദോഗന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ അദ്ദേഹം മരിച്ചെന്ന് വ്യാപക ട്വീറ്റുകൾ

അന്വേഷണം ആരംഭിച്ച് തുർക്കി പൊലീസ്

തുർക്കി പ്രസിഡന്റ് എർദോഗൻ മരിച്ചെന്ന ട്വീറ്റ് വ്യാപകമായി പ്രചരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. ട്വീറ്റ് പ്രചരിപ്പിച്ചെന്ന് സംശയിക്കുന്ന മുപ്പത് പേരുടെ വിവരങ്ങൾ തുർക്കി പൊലീസ് ശേഖരിച്ചു. എർദോഗന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് വിവാദ ട്വീറ്റ് പ്രചരിച്ചത്.

Also Read:പാക് അധീന കശ്മീരിൽ വാഹനാപകടം: 22 പേർ മരിച്ചു

അതേസമയം എർദോഗൻ നടക്കാൻ നന്നെ പ്രയാസപ്പെടുന്ന തരത്തിലുള്ള വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അടുത്തയിടെ സ്വന്തം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ അദ്ദേഹം മയങ്ങിപ്പോയതും വാർത്തയായിരുന്നു.

എന്നാൽ എർദോഗന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങൾ അനാവശ്യമാണെന്ന് സ്ഥാപിക്കുന്നതിന് വേണ്ടി മറ്റൊരു വീഡിയോയും ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. എർദോഗൻ ബാസ്കറ്റ്ബോൾ കളിക്കുന്ന തരത്തിലുള്ള 13 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. അതിൽ മാസ്ക് ധരിച്ചാണ് അദ്ദേഹം നിൽക്കുന്നത്. ‘സുഹൃത്തുക്കൾക്ക് വിശ്വസ്തൻ, ശത്രുക്കൾക്ക് ഭയം‘ എന്ന തലക്കെട്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button