ErnakulamLatest NewsKeralaNews

ജോജു പെരുമാറിയത് സമനില തെറ്റിയത് പോലെ, വൺമാൻ ഷോ കണ്ടൊന്നും ഞങ്ങൾ പേടിക്കില്ല: ഇതൊക്കെ കുറേ കണ്ടതാണെന്ന് ഷിയാസ്

ജനങ്ങൾക്ക്‌ വേണ്ടിയാണ് തെരുവിൽ ഇറങ്ങിയതതെന്ന് ജനങ്ങൾക്ക് അറിയാമെന്നും ഞങ്ങൾക്ക് ആ അംഗീകാരം മതിയെന്നും ഷിയാസ്

കൊച്ചി: നടൻ ജോജുവിന്റെ വാഹനം അടിച്ചു തകർത്ത സംഭവത്തിൽ ഒന്നും കാട്ടി പേടി പേടിപ്പിക്കെണ്ടെന്ന് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്. സമരങ്ങളും പ്രതിസസന്ധികളും കുറെ കണ്ടതാണെന്നും കള്ളക്കേസും ജയിലും കാണിച്ചാൽ ഭയപ്പെടുന്നവർ അല്ലെന്നും ഷിയാസ് പറഞ്ഞു. ജനങ്ങൾക്ക്‌ വേണ്ടിയാണ് തെരുവിൽ ഇറങ്ങിയതതെന്ന് ജനങ്ങൾക്ക് അറിയാമെന്നും ഞങ്ങൾക്ക് ആ അംഗീകാരം മതിയെന്നും ഷിയാസ് കൂട്ടിചേർത്തു.

Also Read : ജമ്മുകാശ്മീരില്‍ ഭീകരനെ പിടികൂടി സൈന്യം: ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തു  കോൺഗ്രസ്‌ പാർട്ടി ഏതെങ്കിലും ഒരു വ്യക്തിയുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വൺ മാൻ ഷോയ്ക്ക് മുന്നിൽ പിന്നോട്ട് പോകില്ല. ഓടി നടന്ന് സമനില തെറ്റിയത് പോലെ പെരുമാറുന്നതിനു ഇടയിൽ വനിതാ പ്രവർത്തകരോട് മോശമായി പെരുമാറിയതിനെ കുറിച്ച് നുണയാണ് നടൻ പറയുന്നത്. ഇതൊക്കെ ജനം കാണുന്നുണ്ടെന്നും ഷിയാസ് പ്രതികരിച്ചു. നടൻ ജോജു ജോർജിന്റെ വാഹനം അടിച്ചു തകർത്തതുമായി ബന്ധപെട്ട് വ്യാപക പ്രതിഷേധമാണ് കോൺഗ്രസിനെതിരെ ഉണ്ടായത്. നിയമസഭയിലും കോൺഗ്രസ് രൂക്ഷ വിമർശനം നേരിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button