COVID 19Latest NewsNewsInternational

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് സാമൂഹിക മാധ്യമത്തിൽ കാർട്ടൂൺ പങ്ക് വെച്ചു: ചൈനയിൽ യുവാവ് ജയിലിലായി

പൊലീസിനെ നായയോട് ഉപമിച്ചു എന്നാണ് ആരോപണം

ബീജിംഗ്: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് സാമൂഹിക മാധ്യമത്തിൽ കാർട്ടൂൺ പങ്ക് വെച്ച ചൈനീസ് യുവാവ് ജയിലിലായി. പൊലീസിനെ അപമാനിച്ചു എന്ന പേരിലാണ് യുവാവ് ഒൻപത് ദിവസം ജയിലിൽ കിടന്നത്. ചൈനീസ് സാമൂഹിക മാധ്യമമായ വീ ചാറ്റിലാണ് യുവാവ് ചിത്രം പങ്ക് വെച്ചത്.

Also Read:പാർട്ടി പ്ലീനം അടുത്തിരിക്കെ കൊവിഡ് കേസുകൾ ഉയരുന്നു: ആശങ്കയിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി

ചൈനയിൽ കൊവിഡ് വ്യാപനം വീണ്ടും ഉയർന്നതോടെ സർക്കാർ പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. ഇതിൽ വലിയൊരു വിഭാഗം ജനങ്ങൾക്കും എതിർപ്പുണ്ട്. പലയിടങ്ങളിലും അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതിനെതിരെയായിരുന്നു യുവാവിന്റെ പ്രതിഷേധം.

പൊലീസ് തൊപ്പി ധരിച്ച ഒരു നായയുടെ കാർട്ടൂൺ ചിത്രമാണ് ലീ പങ്കുവെച്ചത്. പല സാഹചര്യങ്ങളിലും നിർദോഷമായ ഹാസ്യത്തിന് വേണ്ടി ഉപയോഗിക്കുന്ന ചിത്രമാണിത്. ഇതിന്റെ പേരിൽ യുവാവിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ചൈനയിൽ ഹാഷ്ടാഗ് ക്യാമ്പയിൻ സജീവമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button