Latest NewsNewsInternational

ക്രിസ്ത്യന്‍ സ്‌കൂളുകളുടെ മേല്‍ നിയന്ത്രണമേര്‍പ്പെടുത്തി നിയമ ഭേദഗതി : പ്രതിഷേധവുമായി ക്രൈസ്തവ സഭകള്‍

മെല്‍ബണ്‍ : ക്രിസ്ത്യന്‍ സ്‌കൂളുകളുടെ മേല്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനം. ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് ഈക്വല്‍ ഓപ്പര്‍ചൂണിറ്റി അമെന്‍ഡ്മെന്റ് ബില്‍ പാസാക്കാന്‍ തീരുമാനമായിരിക്കുന്നത്. മതപരമായ സ്ഥാപനങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള തുല്യ അവസര നിമയത്തില്‍ ഭേദഗതി വരുത്താനാണ് നീക്കം. നിയമ ഭേദഗതി ശുപാര്‍ശ ചെയ്യുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

Read Also :അധികാരവും പത്രാസും കാട്ടി ആരെയും പേടിപ്പിക്കരുത്, അന്തസും അഭിമാനവും ഏതൊരു വ്യക്തിക്കും പ്രധാനം:റിയാസിനെതിരെ പികെ ഫിറോസ്

പുതുക്കിയ നിയമം നിലവില്‍ വന്നാല്‍ ക്രൈസ്തവ സ്ഥാപനങ്ങളില്‍ വിശ്വാസികളായ ജീവനക്കാരെ നിയമിക്കാന്‍ അധികൃതര്‍ക്ക് അധികാര പരിമിതിയുണ്ടാകും. ഇതുപ്രകാരം സഭയുടെ കീഴിലുള്ള സ്‌കൂളുകളില്‍ വിശ്വാസികളായ ജീവനക്കാരെ നിയമിക്കാന്‍ നിലവിലുണ്ടായിരുന്ന അധികാരം കുറയും. മതപരമായ സ്ഥാപനങ്ങളിലെ ലിംഗാടിസ്ഥാനത്തിലുള്ള വിവേചനം ഒഴിവാക്കുന്നതിനാണ് നിയമം ഭേദഗതി ചെയ്യുന്നതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

അതേസമയം നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ക്രൈസ്തവ മൂല്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് തങ്ങളുടെ കുട്ടികളെ ക്രിസ്ത്യന്‍ സഭയുടെ കീഴിലുള്ള സ്‌കൂളുകളില്‍ ചേര്‍ക്കുന്നതെന്ന് ഓസ്ട്രേലിയന്‍ അസോസിയേഷന്‍ ഓഫ് ക്രിസ്ത്യന്‍ സ്‌കൂളുകള്‍ പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button