Latest NewsUAENewsInternationalGulf

ഇസ്രായേലിലേക്ക് എല്ലാദിവസവും സർവ്വീസ് നടത്താനൊരുങ്ങി എമിറേറ്റ്‌സ്: ഡിസംബർ ആറു മുതൽ സർവ്വീസ് ആരംഭിക്കും

ദുബായ്: ഇസ്രായേലിലേക്ക് പ്രതിദിന സർവീസുകൾ ആരംഭിക്കാനൊരുങ്ങി എമിറേറ്റ്സ് എയർലൈൻസ്. 2021 ഡിസംബർ ആറ് മുതലാണ് ഇസ്രായേലിലെ ടെൽ അവീവിലേക്ക് എമിറേറ്റ്സിന്റെ പ്രതിദിന സർവീസുകൾ ആരംഭിക്കുന്നത്.

Read Also: കേരളത്തില്‍ മന്ത്രവാദവും അന്ധവിശ്വാസവും,അനാചാരവും തടയാന്‍ നിയമം വരുന്നു: കുറ്റക്കാര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും പിഴയും

എമിറേറ്റ്സിന്റെ ബോയിങ് 777-300 ഇആർ എയർക്രാഫ്റ്റാണ് ടെൽ അവീവിലേക്ക് സർവ്വീസ് നടത്താൻ ഉപയോഗിക്കുക. ദുബായിയിൽ നിന്ന് ഉച്ചയ്ക്ക് 2.50 ന് പ്രതിദിന സർവ്വീസ് പുറപ്പെടും. വൈകിട്ട് 4.25 ന് വിമാനം ബെൻ ഗുരിയോൺ വിമാനത്താവളത്തിലെത്തും. ടെൽ അവീവിൽ നിന്നും തിരികെ വൈകിട്ട് 6.25 ന് പുറപ്പെടുന്ന ഇകെ 932 വിമാനം ദുബായിയിൽ പ്രാദേശിക സമയം രാത്രി 11.25 ന് എത്തുമെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കി.

Read Also: രോഗികളുടെ എണ്ണത്തിൽ നേരിയ വർധന: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button