Latest NewsKeralaNews

വൈകിയെങ്കിലും സദ്ബുദ്ധി തോന്നിയതിന് കേന്ദ്രസര്‍ക്കാരിനോട് നന്ദിയുണ്ട്: കെ സുധാകരന്‍

കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കാണിച്ച മാതൃക പിണറായി സര്‍ക്കാര്‍ കാണിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. വൈകിയെങ്കിലും സദ്ബുദ്ധി തോന്നിയതിന് കേന്ദ്രസര്‍ക്കാരിനോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇല്ലായിരുന്നെങ്കില്‍ വളരെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിലേക്കും സമരങ്ങളിലേക്കും കേരളം മാത്രമല്ല, ഇന്ത്യ മുഴുവനും പോകുമായിരുന്നു. ഇതിന് തടയിടാന്‍ ഈ പ്രഖ്യാപനം കൊണ്ട് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also: പ്രണവ് മോഹൻലാലിന് സ്നേഹസമ്മാനം: ഗോൾഡൻ വിസ നൽകി യുഎഇ

എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഈ പ്രഖ്യാപനത്തോട് കേരളത്തിലെ സര്‍ക്കാര്‍ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് സുധാകരന്‍ ആരാഞ്ഞു. കേന്ദ്രം മാത്രം വില കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ മാത്രം വില കുറയില്ല. സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കണം. കേന്ദ്രസര്‍ക്കാര്‍ കുറച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നില്ലായെങ്കില്‍ പ്രക്ഷോഭത്തിന്റെ വാള്‍മുന സംസ്ഥാന സര്‍ക്കാരിനെതിരെ തിരിച്ചുവിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘സമരം നിര്‍ത്തില്ല, പകരം സമരത്തിന്റെ ലക്ഷ്യം മാറ്റും. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കാണിച്ച മാതൃക പിണറായി സര്‍ക്കാര്‍ കാണിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button