KollamKeralaNattuvarthaLatest NewsNews

സ്കൂളിൽ ആകെയുള്ള നാല് അധ്യാപകരിൽ മൂന്ന് പേർക്കും കോവിഡ് : സ്കൂൾ അടച്ചു പൂട്ടി

ഓച്ചിറ: കോവിഡ് വ്യാപനത്തിൽ ശമനമുണ്ടായതിനെ തുടർന്ന് സ്കൂളുകൾ തുറന്നിട്ട് ദിവസങ്ങൾ മാത്രമെ ആയിട്ടുള്ളു. ഇതിനിടെ അധ്യാപകർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് എൽ.പി.സ്കൂൾ അടച്ചു പൂട്ടി. കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൻ്റെ അധീനതയിലുള്ള കുറങ്ങപ്പള്ളി ഗവ: വെൽഫയർ എൽ.പി.എസ്സാണ് അടച്ചത്.

Read Also: പുതുച്ചേരിയിൽ ഇന്ധനത്തിന് വൻ വിലക്കുറവ് : തലശ്ശേരി താലൂക്കില്‍ നിന്നും മാഹിയിലേക്ക് വാഹന പ്രവാഹം

സ്കൂളിൽ ആകെ നാല് അധ്യാപകരാണുള്ളത്. അതിൽ മൂന്ന് പേർക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സ്കൂൾ അടച്ചു പൂട്ടിയത്. ഒരു അധ്യാപികക്ക് പനിയെ തുടർന്നുള്ള പരിശോധനയിൽ കോവിഡ് കണ്ടെത്തിയതിനെ തുടർന്ന് മറ്റ് അധ്യാപകരും കോവിഡ് ടെസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം കോവിഡ് സ്ഥിരീകരിച്ച അധ്യാപകരുടെ കുടുബാംഗങ്ങളേയും കോവിഡ് ബാധിച്ചിട്ടുണ്ട്. എല്ലാവരും വീടുകളിൽ നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button