COVID 19AustraliaLatest NewsNewsInternational

കൊവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചു: ക്രിസ്മസ് ആഘോഷങ്ങൾക്ക് തയ്യാറെടുത്ത് ഓസ്ട്രേലിയ

അതിർത്തികൾ തുറന്നു

സിഡ്നി: ക്രിസ്മസ് ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ച് ഓസ്ട്രേലിയ. ഓസ്ട്രേലിയയിലെ സംസ്ഥാനങ്ങൾ കൊവിഡ് സാഹചര്യത്തിൽ അടച്ചിട്ടിരുന്ന അതിർത്തികൾ തുറന്നു. വിക്ടോറിയയാണ് ആദ്യം പ്രവേശന വിലക്ക് നീക്കിയത്. തുടർന്ന് ന്യൂ സൗത്ത് വെയിൽസും പ്രവേശന നിയന്ത്രണം നീക്കി.

Also Read:‘ഏവർക്കും സമാധാനവും സമ്പൽസമൃദ്ധിയും ഉണ്ടാകട്ടെ‘: ദീപാവലി ആശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് രാജകുമാരൻ

കൊവിഡ് ഡെൽറ്റ വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഓസ്ട്രേലിയയിലെ സംസ്ഥാന അതിർത്തികൾ അടച്ചതോടെ ജനങ്ങൾക്ക് സഞ്ചാരത്തിനുള്ള അനുവാദം നിഷേധിക്കപ്പെട്ടിരുന്നു. ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നതോടെ ജനജീവിതം സാധാരണ നിലയിലായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി വിക്ടോറിയ ഭരണകൂടം അറിയിച്ചു.

ഹോട്ടലുകളും വിമാന സർവീസുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും പതിവ് പോലെ തുറന്ന് പ്രവർത്തിക്കും. സിഡ്നിക്കും മെൽബണിനും ഇടയിലുള്ള വ്യോമഗതാഗതം പുനരാരംഭിക്കുന്നതോടെ വാണിജ്യ മേഖല പഴയ നിലയിലേക്ക് തിരികെയെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button