Latest NewsIndiaNews

കോവിഡ് മൂന്നാം തരംഗം ഉടന്‍ ഉണ്ടായേക്കും : കോവിഡ് ടാസ്‌ക് ഫോഴ്‌സ്

മുംബൈ: ദീപാവലിക്ക് ശേഷം മൂന്നാം തരംഗത്തിലേക്ക് നയിച്ചേക്കാവുന്ന വിധത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുമെന്ന് കോവിഡ് ടാസ്‌ക് ഫോഴ്സ് മുന്നറിയിപ്പ്. മുംബൈയിലാണ് കോവിഡ് മൂന്നാം തരംഗം ആദ്യമെത്തുക എന്നും മുന്നറിയിപ്പില്‍ പറയുന്നു. 1.2 മില്യണ്‍ കേസുകളോളം റിപ്പോര്‍ട്ട് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതോടെ സര്‍ക്കാര്‍ 531 ഓക്‌സിജന്‍ ഉത്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുകയും അവശ്യ മരുന്നുകള്‍ സ്റ്റോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗത്തില്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന സജീവ കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നാം തരംഗം പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Read Also : വിഷയം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നത് എന്റെ അഭ്യർത്ഥന , അന്വേഷണ ചുമതലയിൽ നിന്ന് നീക്കിയിട്ടില്ല: സമീർ വാങ്കഡെ

അതേസമയം, മഹാരാഷ്ട്രയില്‍ കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യതയില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് മന്ത്രി രാജേഷ് ടോപെ പറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല. എന്നാല്‍ മൂന്നാം തരംഗത്തിന് ഇപ്പോള്‍ സാധ്യതയില്ല, അദ്ദേഹം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button