Latest NewsNewsMobile PhoneTechnology

ദീപാവലി ഓഫർ: കുറഞ്ഞ വിലയ്ക്ക് 10 സ്മാർട്ട് ഫോണുകൾ..!

ദീപാവലിയോടനുബന്ധിച്ച് എയര്‍ടെല്‍ 12,000 രൂപ വരെയുള്ള പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 6,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ ചെയ്യുന്നു. ഈ ഓപ്ഷന്‍ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് ഒറ്റത്തവണ സൗജന്യ സ്‌ക്രീന്‍ റിപ്ലേസ്മെന്റും ലഭ്യമാണ്. പ്രമുഖ ബ്രാന്‍ഡുകളുടെ 150ലധികം സ്മാർട്ട് ഫോണുകള്‍ക്ക് ഈ ഓഫറുകള്‍ ലഭ്യമാണ്.

ഓഫര്‍ ലഭ്യമായ 10 സ്മാര്‍ട്ട്ഫോണുകള്‍

1. സാംസങ് ഗാലക്സി എഫ്02

വില: 9449 രൂപ, എയര്‍ടെല്‍ ക്യാഷ്ബാക്ക് ഓഫറില്‍ ബാധകമായ വില 3449 രൂപ. 2021 ഏപ്രിലില്‍ അവതരിപ്പിച്ചതാണ് സാംസങ് ഗാലക്സി എഫ്02 മൊബൈല്‍. 6.50 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസിപ്ലേ, 720-1600 പിക്സല്‍ റസലൂഷന്‍, ഒക്റ്റാ-കോര്‍ ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍, 3ജിബി റാം തുടങ്ങിയവയാണ് സവിശേഷതകള്‍. ആന്‍ഡ്രോയിഡ് 10ലാണ് സാംസങ് എഫ്02 പ്രവര്‍ത്തിക്കുന്നത്. 5000എംഎഎച്ച് ബാറ്ററി പിന്തുണയുമുണ്ട്.

2. ഒപ്പോ എ15

വില 10990 രൂപ, എയര്‍ടെല്‍ ക്യാഷ്ബാക്ക് ഓഫറില്‍ ബാധകമായ വില: 4990 രൂപ. 2020 ഒക്ടോബറിലാണ് ഒപ്പോ എ15 അവതരിപ്പിച്ചത്. 6.52 ഇഞ്ച് ഡിസ്പ്ലേ, 720-1600 പിക്സല്‍ റസലൂഷന്‍, ഒക്റ്റാ-കോര്‍ മീഡിയ ടെക് ഹീലിയോ പി35 പ്രോസസര്‍, 3ജിബി റാം, 5എംപി മുന്‍ ക്യാമറ, 13എംപി+2എംപി+2എംപി പിന്‍ ക്യാമറകള്‍ തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍. ആന്‍ഡ്രോയിഡ് 10ലാണ് ഒപ്പോ എ15 പ്രവര്‍ത്തിക്കുന്നത്. 4230 എംഎഎച്ച് ബാറ്ററി ശക്തി പകരുന്നു.

3. ടെക്നോ സ്പാര്‍ക്ക് ഗോ 2021

ടെക്നോ സ്പാര്‍ക്ക് ഗോ 2021 ഈ വര്‍ഷം ജൂലൈയിലാണ് അവതരിപ്പിച്ചത്. 6.52 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേ, 720-1600 പിക്സല്‍ റസലൂഷന്‍, ക്വാഡ്-കോര്‍ മീഡിയ ടെക് ഹീലിയോ എ20 പ്രോസസര്‍, 2ജിബി റാം, 3എംപി മുന്‍ ക്യാമറ, 13എംപി പിന്‍ക്യാമറ തുടങ്ങിയ സവിശേഷതകളുണ്ട്. ആന്‍ഡ്രോയിഡ് 10 (ഗോ എഡിഷന്‍)ലാണ് പ്രവര്‍ത്തനം. 5000എംഎഎച്ച് ബാറ്ററിയുമുണ്ട്. വില: 7699 രൂപ, എയര്‍ടെല്‍ ക്യാഷ്ബാക്ക് ഓഫറില്‍ ബാധകമായ വില: 1699 രൂപ.

4. വിവോ വൈ71

2018 ജൂലൈയിലാണ് വിവോ വൈ71 മൊബൈല്‍ അവതരിപ്പിച്ചത്. 6.00 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേ, 720-1440 പിക്സല്‍ റസല്യൂഷന്‍, 1.4ജിഗാഹെര്‍ട്സ് കോഡ്-കോര്‍ ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 425 പ്രോസസറാണ് ശക്തിപകരുന്നത്, 2ജിബി റാം, 5എംപി മുന്‍ ക്യാമറ, 8എംപി പിന്‍ ക്യാമറ തുടങ്ങിയവയാണ് സവിശേഷതകള്‍. വില: 10900 രൂപ, എയര്‍ടെല്‍ ക്യാഷ്ബാക്ക് ഓഫറില്‍ ബാധകമായ വില: 4900 രൂപ. ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് പ്രവര്‍ത്തിക്കുന്നത്. 3285 എംഎഎച്ച് ബാറ്ററി പിന്തുണയ്ക്കുന്നു.

5. ഒപ്പോ എ11കെ

ഒപ്പോ എ11കെ വരുന്നത് 6.22 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേയുമായാണ്. 720-1520 പിക്സല്‍ റസല്യൂഷന്‍, ഒക്റ്റ-കോര്‍ മീഡിയ ടെക് ഹീലിയോ പി35 പ്രോസസര്‍, 2 എംബി റാം, 5എംപി മുന്‍ ക്യാമറ, 13എംപി+2എംപി പിന്‍ ക്യാമറ എന്നിങ്ങനെയാണ് സവിശേഷതകള്‍. ആന്‍ഡ്രോയിഡ് 9 പൈയിലാണ് പ്രവര്‍ത്തിക്കുന്നത്. 4230 എംഎഎച്ച് ബാറ്ററിയുടെ പിന്തുണയുമുണ്ട്. വില: 9890 രൂപ, എയര്‍ടെല്‍ ക്യാഷ്ബാക്ക് ഓഫറില്‍ ബാധകമായ വില: 3890 രൂപ.

6. മോട്ടൊറോള മോട്ടോ ഇ7 പ്ലസ്

ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 460 എസ്ഒസിയാണ് മോട്ടൊറോള മോട്ടോ ഇ7ന് ശക്തി പകരുന്നത്. 4ജിബി റാമും 64 ജിബി സ്റ്റോറേജും ചേര്‍ന്ന ഒക്റ്റ-കോര്‍ പ്രോസസറാണ്. 48 മെഗാപിക്സല്‍ പ്രൈമറി ക്യാമറയും 2മെഗാപിക്സല്‍ ഡെപ്ത് സെന്‍സറോടും കൂടിയ ഇരട്ട ക്യാമറ സെറ്റപ്പ് മികച്ച ക്യാമറ പ്രകടനം നല്‍കുന്നു. 6.5 ഇഞ്ച് ഡിസ്പ്ലേയ്ക്കുള്ളിലാണ് സെല്‍ഫി ക്യാമറ. വില: 8999 രൂപ, എയര്‍ടെല്‍ ക്യാഷ്ബാക്ക് ഓഫറില്‍ ബാധകമായ വില: 2999 രൂപ.

7. ലാവ6

2021ലാണ് ലാവ ഇസഡ്6 മൊബൈല്‍ അവതരിപ്പിച്ചത്. 6.50 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേ, 720-1600 പിക്സല്‍ റസലൂഷന്‍, ഒക്റ്റാ-കോര്‍ മീഡിയ ടെക് ഹീലിയോ ജി35 പ്രോസസര്‍, 6ജിബി റാം, 16 എംപി മുന്‍ക്യാമറ, 13എംപി+5എംപി+2എംപി പിന്‍ ക്യാമറ, ലാവ ഇസഡ്6 ആന്‍ഡ്രോയിഡ് 10ലാണ് പ്രവര്‍ത്തിക്കുന്നത്, 5000 എംഎഎച്ച് ബാറ്ററി പിന്തുണയുണ്ട്. വില: 9699 രൂപ, എയര്‍ടെല്‍ ക്യാഷ്ബാക്ക് ഓഫറില്‍ ബാധകമായ വില: 3699 രൂപ.

8. ഷവോമി റെഡ്മി 9 പ്രൈം

2020 ഓഗസ്റ്റിലാണ് ഷഓമി റെഡ്മി 9 പ്രൈം മൊബൈല്‍ അവതരിപ്പിച്ചത്. 6.53 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേ, 1080-2340 പിക്സല്‍, 2ജിഗാഹെര്‍ട്ട്സ് ഒക്റ്റാ-കോര്‍ മീഡിയ ടെക് ഹീലിയോ ജി80 പ്രോസസര്‍, 4ജിബി റാം, 8എംപി മുന്‍ക്യാമറ, 13എംപി+8എംപി+5എംപി+ 2എംപി പിന്‍ ക്യാമറകള്‍, ആന്‍ഡ്രോയിഡ് 10ലാണ് പ്രവര്‍ത്തനം. 5020 എംഎഎച്ചിന്റെ നീക്കം ചെയ്യാനാവാത്ത ബാറ്ററിയാണ്. വില: 9999 രൂപ, എയര്‍ടെല്‍ ക്യാഷ്ബാക്ക് ഓഫറില്‍ ബാധകമായ വില: 3999 രൂപ.

Read Also:- മത്തങ്ങയുടെ ആരോഗ്യ ഗുണങ്ങൾ..!

9. സാംസങ് ഗാലക്സി എ02എസ്

സാംസ്ങ് ഗാലക്സി എം02എസ് 2021 ജനുവരിയിലാണ് അവതരിപ്പിച്ചത്. 6.50 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേ, 720-1600 പിക്സല്‍ റസല്യൂഷന്‍, ഒക്റ്റ-കോര്‍ ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍, 3ജിബി റാം, 5എംപി മുന്‍ ക്യാമറ, 13 എംപി+2എംപി+2എംപി പിന്‍ക്യാമറകള്‍, ആന്‍ഡ്രോയിഡ് 10ലാണ് പ്രവര്‍ത്തനം. 5000എംഎഎച്ച് ബാറ്ററി. വില: 10498 രൂപ, എയര്‍ടെല്‍ ക്യാഷ്ബാക്ക് ഓഫറില്‍ ബാധകമായ വില: 4498 രൂപ.

Read Also:- പ്രേതങ്ങൾ വിഹരിക്കുന്ന ലോകത്തിലെ ചില പ്രദേശങ്ങൾ: ധൈര്യമുണ്ടോ ഇവിടെ സന്ദർശിക്കാൻ?

10. ലെനോവൊ എ6 നോട്ട്

2019 സെപ്റ്റംബറിലാണ് ലെനോവൊ എ6 നോട്ട് അവതരിപ്പിച്ചത്. 6.09 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേ, 2ജിഗാഹെര്‍ട്സ് ഒക്റ്റ-കോര്‍ മീഡിയ ടെക് ഹീലിയോ പി22 പ്രോസസര്‍, 3ജിബി റാം, 5എംപി മുന്‍ ക്യാമറ, 13 എംപി+2എംപി പിന്‍ ക്യാമറ, ആന്‍ഡ്രോയിഡിലാണ് പ്രവര്‍ത്തനം. വില: 9999 രൂപ, എയര്‍ടെല്‍ ക്യാഷ്ബാക്ക് ഓഫറില്‍ ബാധകമായ വില: 3999 രൂപ.

shortlink

Related Articles

Post Your Comments

Related Articles


Back to top button