Latest NewsNewsEntertainmentHollywood

സ്വവര്‍​ഗാനുരാ​ഗ രം​ഗങ്ങള്‍ നീക്കം ചെയ്തില്ല : സിനിമയുടെ പ്രദര്‍ശനത്തിനു വിലക്ക്

ഹാസ് സ്ലെയ്മന്‍, ബ്രിയന്‍ ടെയ്റീ ഹെന്റി എന്നിവരാണ് ​എറ്റെര്‍ണല്‍സിലെ ​ഗേ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മാര്‍വെല്‍സിന്റെ പുതിയ ചിത്രം എറ്റേണല്‍സിന് പ്രദര്‍ശന വിലക്ക്. അക്കാദമി അവാര്‍ഡ് നേടിയ ക്ളോ സഹാവോ ഒരുക്കിയ ചിത്രത്തിന് സൗദി അറേബ്യയിലും കുവൈറ്റിലും ഖത്തറിലുമാണ് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്. ചിത്രത്തിലെ സ്വവര്‍​ഗാനുരാ​ഗ രം​ഗങ്ങള്‍ നീക്കം ചെയ്യാത്തതിനാലാണ് പ്രദര്‍ശനം വിലക്കിയത്. ​ .

മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സ് ആദ്യമായാണ് തങ്ങളുടെ ചിത്രത്തില്‍ ​ഗേ സൂപ്പര്‍താരങ്ങളെ കഥാപാത്രങ്ങളായി ഉള്‍പ്പെടുത്തുന്നത്. നടന്‍ ഹാസ് സ്ലെയ്മന്‍, ബ്രിയന്‍ ടെയ്റീ ഹെന്റി എന്നിവരാണ് ​എറ്റെര്‍ണല്‍സിലെ ​ഗേ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. യു.എ.ഇയില്‍ ചിത്രത്തിന് വിലക്കില്ല.

read also: അറബിക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം, വിനാശകാരിയായ ഇടിമിന്നലോടു കൂടി കനത്ത മഴ : അതീവ ജാഗ്രതാ നിര്‍ദ്ദേശം

സാധാരണയായി ​ഗള്‍ഫ് രാജ്യങ്ങളില്‍ ഹോളിവുഡ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുമ്ബോള്‍ ചിത്രത്തിലെ ലൈം​ഗിക ദൃശ്യങ്ങള്‍ പലതും വെട്ടിമാറ്റാറുണ്ട്. എന്നാല്‍ എറ്റേണല്‍സില്‍ ​ഗേ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയ ഡിസ്നിയു‌ടെ തീരുമാനം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത് കൊണ്ടുതന്നെ ​ഗള്‍ഫ് രാജ്യങ്ങളില്‍ ​ഗേ സീനുകള്‍ ഒഴിവാക്കുന്നത് വ്യാപക വിമര്‍ശനത്തിനിടയാക്കുമെന്നും അധികൃതർ ചിന്തിച്ചു.

shortlink

Post Your Comments


Back to top button