KeralaLatest NewsNews

കേരള ടൂറിസത്തിന് അന്താരാഷ്ട്ര പുരസ്‌കാരം

തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്ത ടുറിസം മിഷൻ നടപ്പിലാക്കുന്ന അയ്മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിക്ക് അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. വേൾഡ് ട്രാവൽ മാർക്കറ്റ് ഇന്ത്യൻ റെസ്‌പോൺസിബിൾ ടൂറിസം വൺ ടു വാച്ച് പുരസ്‌കാരത്തിൽ ടൂറിസം മേഖലയിലെ അതിവേഗ വൈവിധ്യവത്കരണം എന്ന വിഭാഗത്തിലാണ് അയ്മനം മാതൃകാ പദ്ധതിക്ക് അംഗീകാരം ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു.

Read Also: 28-ആം വയസില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച്‌ ജീവിതത്തില്‍ ഒറ്റയ്ക്കായി, 3 കുഞ്ഞുങ്ങളുമായി പകച്ചുപോയ ജീവിതത്തെക്കുറിച്ചു യുവതി

കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷന്റ പ്രവർത്തനങ്ങൾ ലോകശ്രദ്ധയാകർഷിക്കുന്നതാണ്. കുമരകത്തെ അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കും വിധം പദ്ധതികൾ നടപ്പിലാക്കിയിരുന്നു. അതിനുശേഷം ഇപ്പോൾ അയ്മനവും ലോകത്തിൻറെ ശ്രദ്ധയിലേക്ക് എത്തിയിരിക്കുകയാണ്.
ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി അയ്മനത്ത് വിവിധ ഹോംസ്റ്റേകൾ പ്രവർത്തിച്ചു വരുന്നുണ്ട്. ഗ്രാമീണ ജീവിതം, പക്ഷി നിരീക്ഷണം, ഗ്രാമ യാത്ര, നെൽപ്പാടങ്ങളിലൂടെ നടത്തം, സൈക്കിൾ സവാരി എന്നിങ്ങനെയുള്ള വിവിധ പാക്കേജുകളാണ് അയ്മനത്ത് നടപ്പാക്കി വരുന്നത്. പ്രദേശത്തെ പരമ്പരാഗത ഉത്സവങ്ങളും കലാരൂപങ്ങളും ഉൾപ്പെടുത്തി കൾച്ചറൽ എകസ്പീരിയൻസ് പാക്കേജുളും ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് തിരിച്ചുവരവിന്റെ പാതയിലുള്ള കേരള ടൂറിസത്തിന്റെ പ്രവർത്തനങ്ങൾക്ക് ഈ പുരസ്‌ക്കാരം കൂടുതൽ ഊർജ്ജം പകരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഇന്ധനവില 50 രൂപയായി കുറയണമെങ്കിൽ ബിജെപിയെ അധികാരത്തിൽ നിന്നു താഴെയിറക്കണം: ശിവസേന

shortlink

Related Articles

Post Your Comments

Related Articles


Back to top button