Latest NewsBikes & ScootersNewsAutomobile

പുതിയ ഡ്യുക്കാട്ടി ഹൈപ്പര്‍മോട്ടാര്‍ഡ് 950 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

മുംബൈ: പുതിയ ഹൈപ്പര്‍മോട്ടാര്‍ഡ് 950 ബിഎസ് 6 മോട്ടോര്‍സൈക്കിളിനെ അവതരിപ്പിച്ച് ഡ്യുക്കാറ്റി ഇന്ത്യ. ബൈക്ക് എപ്പോള്‍ വേണമെങ്കിലും പുറത്തിറക്കുമെന്ന് സൂചന നല്‍കുന്ന പുതിയ ടീസര്‍ ചിത്രം കമ്പനി പുറത്തിറക്കിയതായും പുതുക്കിയ 2021 മോണ്‍സ്റ്ററിന് ശേഷം ഇന്ത്യയില്‍ ഡ്യുക്കാറ്റിയുടെ അടുത്ത വലിയ ലോഞ്ചായിരിക്കും പുതിയ ഹൈപ്പര്‍മോട്ടാര്‍ഡ് 950 എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഡിസംബറോടെ ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 12.50 ലക്ഷം മുതല്‍ 13.50 ലക്ഷം വരെയായിരിക്കും ബൈക്കിന്റെ എക്സ് ഷോറൂം വില.

പുതിയ ഹൈപ്പര്‍മോട്ടാര്‍ഡ് 950 ഏറ്റവും പുതിയ യൂറോ5 എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കും. 937 സിസി ഡ്യുക്കാറ്റി ടെസ്റ്റാസ്‌ട്രെറ്റ 11-ഡിഗ്രി വി-ട്വിന്‍ സിലിണ്ടര്‍, ആറ് സ്പീഡ് ഗിയര്‍ബോക്സുള്ള ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ ഇതില്‍ ഇടംപിടിക്കും. 9,000rpm-ല്‍ 112.4bhp പരമാവധി കരുത്തും 7,250rpm-ല്‍ 96Nm പീക്ക് ടോര്‍ക്കുമാണ് ഈ എഞ്ചിനില്‍ നിന്നുള്ള ഔട്ട്പുട്ട്.

തിരഞ്ഞെടുത്ത രാജ്യാന്തര വിപണികളില്‍ ഈ ബൈക്ക് ഇപ്പോള്‍ തന്നെ സാന്നിധ്യമുണ്ട്. ഹൈപ്പര്‍മോട്ടാര്‍ഡ് 950, ഹൈപ്പര്‍മോട്ടാര്‍ഡ് 950 RVE, ഹൈപ്പര്‍മോട്ടാര്‍ഡ് 950 SP എന്നിങ്ങനെ മൂന്ന് വകഭേദങ്ങളാണ് മോട്ടോര്‍സൈക്കിളിനുള്ളത്. ഹൈപ്പര്‍മോട്ടാര്‍ഡ് 950 സ്റ്റാന്‍ഡേര്‍ഡ്, ഹൈപ്പര്‍മോട്ടാര്‍ഡ് 950 എസ്പി എന്നീ രണ്ട് വകഭേദങ്ങളില്‍ ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

Read Also:- ആസ്മയെ പ്രതിരോധിക്കാന്‍!

മോഡലിന്റെ പ്രധാന സ്‌റ്റൈലിംഗ് ഹൈലൈറ്റുകളില്‍ ചിലത് ഇരട്ട സീറ്റിന് താഴെയുള്ള എക്സ്ഹോസ്റ്റ് സെറ്റപ്പ്, മിനിമല്‍ ബോഡി വര്‍ക്ക്, ഒരു ഫ്ലാറ്റ് സീറ്റ്, ഒരു ട്രെല്ലിസ് ഫ്രെയിം, ഒരു ട്രെല്ലിസ് സബ്-ഫ്രെയിം, വിശാലമായ ഹാന്‍ഡില്‍ബാര്‍, നക്കിള്‍ഗാര്‍ഡ്-ഇന്റഗ്രേറ്റഡ് എല്‍ഇഡി ബ്ലിങ്കറുകള്‍, 17-ഇഞ്ച് വീലുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

shortlink

Post Your Comments


Back to top button