Latest NewsNewsIndia

സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കാൻ ‘ലേഡീസ് ഒണ്‍ലി ബസ്’ സര്‍വീസുമായി മുംബൈ

മുംബൈ: മുംബൈയിലെ പ്രധാന ഗതാഗത സംവിധാനങ്ങളിലൊന്നായ ബ്രിഹാന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്റ് ട്രാന്‍സ്‌പോര്‍ട്ട്( BEST) സ്ത്രീകള്‍ക്ക് മാത്രമായി ബസ് സര്‍വീസ് ഒരുക്കുന്നു. നവംബര്‍ ആറുമുതലാണ് സൗകര്യം ലഭ്യമാവുക. നഗരത്തിലെ എഴുപതോളം റൂട്ടുകളിലാണ് നൂറോളം ബസുകള്‍ ഒരുക്കുന്നത്. എഴുപതു റൂട്ടുകളില്‍ പത്തെണ്ണം ലേഡീസ് സ്‌പെഷലായിരിക്കും. അഥവാ സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ളവയാവും. ബാക്കിയുള്ള അറുപതു റൂട്ടുകളില്‍ ലേഡീസ് ഫസ്റ്റ് എന്ന രീതിയിലാവും നടപ്പിലാക്കുക. അതായത് ആദ്യ ബസ്റ്റോപ്പില്‍ സ്ത്രീകള്‍ക്കായിരിക്കും മുന്‍ഗണന.

നഗരത്തിലെ സ്ത്രീകളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്താന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയാണ് ഈ സംവിധാനം നടപ്പിലാക്കാന്‍ നിര്‍ദേശിച്ചതെന്ന് വക്താക്കള്‍ അറിയിച്ചു. ഭാവിയില്‍ ആവശ്യമുണ്ടെങ്കില്‍ ട്രിപ്പുകളുടെ എണ്ണമോ റൂട്ടുകളോ വര്‍ധിപ്പിച്ചേക്കാമെന്നും അധികൃതര്‍ അറിയിച്ചു. സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ബെസ്റ്റിന്റെ ജനറല്‍ മാനേജര്‍ ലോകേഷ് ചന്ദ്ര പറഞ്ഞു.

Read Also:- രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്താം!

28 ലക്ഷത്തോളം യാത്രികരാണ് തങ്ങളുടെ സേവനം ദിവസവും ഉപയോഗിക്കുന്നത്. അതില്‍ പന്ത്രണ്ടു ശതമാനത്തോളം സ്ത്രീയാത്രികരാണ്. ആദ്യത്തെ ബസ് സ്റ്റോപ്പില്‍ സ്ത്രീകള്‍ക്ക് പ്രാമുഖ്യം നല്‍കുക വഴി ആ റൂട്ടില്‍ വനിതാ യാത്രികര്‍ കൂടുമെന്നും സ്വാഭാവികമായി ലേഡീസ് സ്‌പെഷല്‍ റൂട്ട് ആവുമെന്നും മറ്റൊരു വക്താവ് പറഞ്ഞു. നേരത്തേയും സമാനമായി സ്ത്രീകള്‍ക്ക് മാത്രമുള്ള ബസ് സേവനങ്ങള്‍ ബെസ്റ്റ് നടപ്പിലാക്കിയിരുന്നു. പിന്നീട് ചില റൂട്ടുകള്‍ പരിമിതപ്പെടുത്തിയ സാഹചര്യത്തില്‍ സേവനം നിര്‍ത്തലാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button