Latest NewsNewsInternational

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നടക്കുന്നത് വൻ പരീക്ഷണങ്ങൾ: ചന്ദ്രനിൽ 4ജി ശൃംഖല സ്ഥാപിക്കാനൊരുങ്ങി നോക്കിയ

ചന്ദ്രനിൽ നാസയുടെ നേതൃത്വത്തിൽ നടക്കുന്നത് വമ്പൻ പരീക്ഷണങ്ങളെന്ന് റിപ്പോർട്ട്. ചന്ദ്രന്റെ ഉപരിതരത്തിൽ ഐസ് ഉണ്ടാകാമെന്നാണ് പുതിയ കണ്ടെത്തൽ. ഇത് പരിശോധിക്കാനായി ചന്ദ്രോപരിതലം കുഴിക്കാനുള്ള പദ്ധതികൾ ബഹിരാകാശ ശാസ്ത്രജ്ഞർ ആലോചിക്കുകയാണ്.

Also Read:കടം പെരുകുന്നു: പാകിസ്ഥാനിൽ പെട്രോൾ വില കൂട്ടാനൊരുങ്ങി ഇമ്രാൻ ഖാൻ; ലിറ്ററിന് 138 രൂപ കൂടുതലല്ലെന്നും ന്യായീകരണം

ചന്ദ്രനിലെ പരീക്ഷണങ്ങൾ ദ്രുതഗതിയിലാക്കുന്നതിന് വേണ്ടി ചന്ദ്രോപരിതലത്തിൽ 4ജി/എൽ ടി ഇ ശ്രംഖല സ്ഥാപിക്കാൻ നോക്കിയ കമ്പനി തീരുമാനിച്ചു. റിമോട്ട് സെൻസിംഗ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ഐസ് ഖനനം ചെയ്യുന്നതിനുള്ള മാപ്പ് തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് വിദഗ്ധർ. ഇതിന്റെ ഭാഗമായി ചന്ദ്രനിലെ മണ്ണ് ശേഖരിക്കും.

റോവറിന് ബേസ് സ്റ്റേഷനുമായി ബന്ധപ്പെടാനും ലൻഡറിന് ഭൂമിയുമായി ബന്ധപ്പെടുന്നതിനും വേണ്ടിയാണ് 4ജി സ്ഥാപിക്കുന്നത്. ഇത് വിജയമായാൽ ഭാവിയിലെ പരീക്ഷണങ്ങൾക്കായി 4ജി സംവിധാനം ചന്ദ്രനിൽ നിലനിർത്താനും ആലോചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button