Latest NewsNewsIndia

പ്രധാനമന്ത്രി കേദാർനാഥിൽ: പുനര്‍നിര്‍മ്മിച്ച ശ്രീശങ്കര സമാധിയും ശങ്കരാചാര്യരുടെ പ്രതിമയും അനാച്ഛാദനം ചെയ്​തു

കേദാർനാഥ് : കേദാർനാഥ് ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പുനരുദ്ധരിച്ച ശ്രീശങ്കര സമാധിയും ശങ്കരാചാര്യരുടെ പ്രതിമയും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. കേദാർനാഥ് ക്ഷേത്രത്തിൽ മഹാരുദ്രാഭിഷേകം നടത്തിയ ശേഷമാണ് ശങ്കരാചാര്യരുടെ പ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്തത്. 12 അടി ഉയരമുള്ളതാണ് ശങ്കരാചാര്യരുടെ പ്രതിമ.

2013ലെ ഉത്തരഖണ്ഡ് പ്രളയത്തില്‍ തകര്‍ന്ന ആദി ശങ്കരാചാര്യരുടെ സമാധിയാണ് ഇപ്പോള്‍ വീണ്ടും പുനര്‍നിര്‍മിച്ചിരിക്കുന്നത്. പൂർണമായും പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിലായിരുന്നു ഇവിടുത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചത്. ഉത്തരഖണ്ഡിന്‍റെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 130 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നരേന്ദ്രമോദി നിര്‍വഹിക്കും.

Read Also  : ടി20 ലോകകപ്പ്: സെമി കാണാതെ നിലവിലെ ചാമ്പ്യന്മാർ പുറത്ത്

സംഗം ഘട്ടിലെ വികസനം, ആരോഗ്യം-ടൂറിസം മേഖലയിലെ വികസനം, ആശുപത്രി, രണ്ട് ഗസ്റ്റ് ഹൗസുകൾ, പോലീസ് സ്റ്റേഷൻ, കമാൻഡ് ആന്റ് കൺട്രോൾ സെന്റർ, ക്യൂ മാനേജ്‌മെന്റ് സിസ്റ്റം തുടങ്ങിയ വിവിധ വികസന പദ്ധതികൾക്കാണ് തുടക്കമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button