KeralaLatest NewsIndia

11 കാരിയുടെ മരണം: കുഞ്ഞിപ്പള്ളി ഇമാമിന് തീവ്രവാദബന്ധമോ? കൂടുതല്‍ അന്വേഷണവുമായി പോലീസ്

ഇത്തരമൊരു സംഘടനയുടെ സംരക്ഷണയിലാണ് ഇയാള്‍ ഇപ്പോഴുമെന്നാണ് വിവരം.

കണ്ണൂര്‍: മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് പതിനൊന്നു വയസുകാരിയായ പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തില്‍ പ്രതിയായ കുഞ്ഞിപ്പള്ളി ഇമാം ഉവൈസിന് തീവ്രവാദബന്ധമുണ്ടെന്ന ആരോപണം ഉയരുന്നു.
ഇതു സംബന്ധിച്ചു പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഏറെക്കാലം ഗള്‍ഫിലായിരുന്ന ഇമാം തീവ്രവാദ ആശയങ്ങളുള്ള ചില സംഘടനകളുമായി ബന്ധം പുലര്‍ത്തിയിട്ടുണ്ടെന്നാണ് വിവരം. ഇത്തരമൊരു സംഘടനയുടെ സംരക്ഷണയിലാണ് ഇയാള്‍ ഇപ്പോഴുമെന്നാണ് വിവരം.

ഉവൈസിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒതുക്കാന്‍ സോഷ്യല്‍ മീഡിയയിലും അല്ലാതെയും ഈ സംഘടന ഇടപെടുകയും വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. കണ്ണൂര്‍ സിറ്റി നാലുവയലിലെ ഫാത്തിമ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ജാതിമതഭേദമന്യേ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് വ്യാജ ചികിത്‌സകനായ ഉവൈസിനെ സംരക്ഷിക്കാന്‍ ഇവര്‍ ശ്രമിക്കുന്ന്.നേരത്തെ കാന്തപുരം സുന്നിവിഭാഗക്കാരനായ ഉവൈസിനെ സംഘടനയില്‍ നിന്നും വര്‍ഷങ്ങള്‍ക്കു മുന്‍പേ പുറത്താക്കുകയായിരുന്നു.

പ്ലസ്ടൂ പഠനത്തിന് ശേഷം പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫിയുടെ കുറ്റ്യാടിയിലുള്ള പാഠശാലയില്‍ മതവിദ്യാഭ്യാസത്തിനായി ഉവൈസ് പോവുകയും അവിടെ നിന്നും കൂട്ടുകാരന് പനി ബാധിച്ചപ്പോള്‍ വെള്ളം ജപിച്ചൂതലും വ്യാജ ചികിത്സ നടത്തുകയും ചെയ്യുകയായിരുന്നു. വ്യാജ ചികിത്സ കാരണം പനിബാധിച്ചയാള്‍ രോഗം മൂര്‍ച്ഛിച്ചു വൈകിയെങ്കിലും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. അന്ന് സഖാഫിയുടെ നിര്‍ദ്ദേശപ്രകാരം അടിയന്തിരമായി ഡോക്ടറുടെ ചികിത്സ തേടുകയായിരുന്നു. ഇതേ തുടര്‍ന്ന് വ്യാജചികിത്സ നടത്തിയതിന് കുറ്റ്യാടിയിലെ മതപാഠശാലയില്‍ നിന്നും ഉവൈസിനെ പറഞ്ഞുവിടുകയായിരുന്നു.

ഇതിനു ശേഷമാണ് ഇയാള്‍ വിദേശത്തേക്ക് കടക്കുന്നത്. ഈ സമയത്താണ് ചില തീവ്രവാദ സംഘടനകളുമായി ബന്ധപ്പെടുന്നതും അവരുടെ ആത്മീയാചാര്യന്റെ റോളിലേക്ക് എത്തുന്നതും. ഇമാം ജോലി ചെയ്യുന്ന കുഞ്ഞിപ്പള്ളി എസ്. ഡി.പി. ഐയുടെ നിയന്ത്രണത്തിലാണ്. എന്നാല്‍ ഈ വിഷയത്തില്‍ ഇതുവരെ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി. ഐ സംഘടനകള്‍ ഇടപെടുകയോ, കുറ്റാരോപിതനായി റിമാന്‍ഡില്‍ കഴിയുന്ന ഇമാമിനെ പുറത്തിറക്കുകയോ, നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഈ വിഷയത്തില്‍ മറ്റു മതസംഘടനകള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തുവരുമ്പോഴും എസ്. ഡി. പി. ഐ മൗനം പാലിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button