Latest NewsNewsIndia

മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം : മദ്രാസ് ഐഐടി ഡയറക്ടര്‍ക്ക് ഭീഷണിക്കത്ത് : മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകരെ തൂങ്ങിമരിച്ച നിലയില്‍ കാണേണ്ടി വരും

ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം , മദ്രാസ് ഐഐടി ഡയറക്ടര്‍ക്ക് ഭീഷണിക്കത്ത് , മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകരെ തൂങ്ങിമരിച്ച നിലയില്‍ കാണേണ്ടി വരും . മദ്രാസ് ഐഐടി ഡയറക്ടര്‍ ഭാസ്‌കര്‍ രാമമൂര്‍ത്തിക്കാണ് ഭീഷണി കത്ത് അയച്ചിരിക്കുന്നത്. മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകര്‍ക്ക് എതിരെ നടപടി ഉണ്ടായില്ലെങ്കില്‍ അനുഭവിക്കേണ്ടി വരുമെന്നാണ് കത്ത്. നടപടി ഉണ്ടായില്ലെങ്കില്‍ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരെ ആത്മഹത്യ ചെയ്ത നിലയില്‍ കാണേണ്ടി വരുമെന്നാണ് ഭീഷണി. ഡയറക്ടര്‍ കോട്ടൂര്‍പുരം പൊലീസില്‍ പരാതി നല്‍കി.

read also : മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തില്‍ ദുരൂഹത : മൃതദേഹം മുട്ടുകുത്തിയ നിലയിലായിരുന്നുവെന്ന് പിതാവ്

ഫാത്തിമയുടെ മരണത്തില്‍ പൊലീസിനും ഐഐടി അധികൃതര്‍ക്കുമെതിരെ കൂടുതല്‍ ആരോപണവുമായി പിതാവ് ലത്തീഫ് നേരത്തെ രംഗത്തെത്തിയിരുന്നു. ഫാത്തിമയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യയുടെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും തൂങ്ങിമരിച്ചെന്ന് പറയുന്ന കയറില്‍ കുരുക്കില്ലായിരുന്നുവെന്നും പിതാവ് ലത്തീഫ് പറഞ്ഞു.
പൊലീസ് ശ്രമിച്ചത് രേഖകള്‍ നശിപ്പിക്കാനാണ്. പോസ്റ്റ്മോര്‍ട്ടം വീഡിയോ എടുക്കുകയോ വിരലടയാളം ശേഖരിക്കുകയോ ചെയ്തില്ലെന്നും കൃത്യമായ തെളിവു ശേഖരണമുണ്ടായില്ലെന്നും ലത്തീഫ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button