Latest NewsNewsIndia

കനയ്യ ലാലിന്റെ വിധി തന്നെയാവും നിനക്കും, നരേന്ദ്ര കുമാര്‍ സൈനി എന്ന തയ്യല്‍ക്കാരന് വധ ഭീഷണിക്കത്ത്

കനയ്യയെപ്പോലെ നിങ്ങളേയും കൊലപ്പെടുത്തും, നിങ്ങളെ ഒഴിവാക്കില്ല: നരേന്ദ്ര കുമാര്‍ സൈനിക്ക് വധ ഭീഷണിക്കത്ത്

ലക്നൗ: കനയ്യ ലാലിന്റെ വിധി തന്നെയാവും നിനക്കും, നരേന്ദ്ര കുമാര്‍ സൈനി എന്ന തയ്യല്‍ക്കാരന് വധ ഭീഷണിക്കത്ത് ലഭിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. ഉദയ്പൂരില്‍ കനയ്യലാലിനെ കൊന്നതിന് സമാനമായ സൈനിയെയും വധിക്കുമെന്നാണ് കത്തിലുള്ളത്. സംഭവത്തില്‍ യുപി പോലീസ് കേസെടുത്തു. സൈനിയുടെ കടയ്ക്കകത്താണ് കത്ത് കാണപ്പെട്ടത്.

Read Also: കഞ്ചാവ് മാഫിയയുമായി ബന്ധപ്പെട്ട തര്‍ക്കം, യുവാവിനെ കൊലപ്പെടുത്തി പുഴയില്‍ തള്ളിയ സംഭവം: പ്രതികള്‍ പിടിയില്‍

ഹിന്ദിയില്‍ എഴുതിയ കത്തില്‍ ‘നിങ്ങള്‍ ഒരു വലിയ രാജ്യസ്നേഹിയാണെന്ന് നടിക്കുന്നു. നുപൂര്‍ വെറുമൊരു വാദം മാത്രമാണ്. കനയ്യയെപ്പോലെ നിങ്ങളേയും
കൊലപ്പെടുത്തും. നിങ്ങളെ ഒഴിവാക്കില്ല. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഓടിപ്പോകുക; എന്നായിരുന്നു കത്തില്‍ ഉണ്ടായിരുന്നത്.

ഇതിനിടെ കത്ത് വായിച്ച് പരിഭ്രാന്തനായ സൈനി സമീപത്തെ കടയുടമകളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം ഉത്തര്‍പ്രദേശ് പോലീസിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തുകയും കേസ് എടുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button