Latest NewsNewsInternational

അവശ്യസാധനങ്ങള്‍ സംഭരിക്കാന്‍ ജനങ്ങളോട് ചൈനീസ് സര്‍ക്കാരിന്റെ ആഹ്വാനം, വരാനിരിക്കുന്നത് യുദ്ധമോ കൊവിഡോ

ജനങ്ങള്‍ ആശങ്കയില്‍

ബീജിംഗ് : അവശ്യസാധനങ്ങള്‍ സംഭരിക്കാന്‍ ജനങ്ങളോട് ചൈനീസ് സര്‍ക്കാര്‍ ആഹ്വാനം ചെയ്തിന് പിന്നാലെ തായ്‌വാനുമായുള്ള യുദ്ധമോ അതോ കൊവിഡിന്റെ മൂന്നാം വരവോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. ഇതോടെ ഇന്റര്‍നെറ്റില്‍ സെര്‍ച്ചിലാണ് ജനങ്ങള്‍.

Read Also : പ്രശ്‌നം തീർക്കണമെന്ന് കോൺഗ്രസിന് നിര്‍ബന്ധമില്ല, ജോജുവിന്റെ കേസിൽ ജയിലിൽ പോകാൻ കോൺഗ്രസുകാർ തയ്യാർ: കെ സുധാകരൻ

നിത്യജീവിതത്തിനും അടിയന്തര ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനുള്ള അവശ്യവസ്തുക്കള്‍ ശേഖരിച്ചുവെയ്ക്കണമെന്നായിരുന്നു ചൈനീസ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. സര്‍ക്കാരിന്റെ വാണിജ്യവകുപ്പിന്റെ വെബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നത്.

കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാനായി സമ്പൂര്‍ണ ലോക്ഡൗണ്‍ അടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണെങ്കില്‍ അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം വരാതിരിക്കാനാണ് ഈ നിര്‍ദ്ദേശമെന്നായിരുന്നു അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സര്‍ക്കാര്‍ വൃത്തങ്ങളൊന്നും ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ലായിരുന്നു.

എന്നാല്‍ ഈ അറിയിപ്പ് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഈ ശൈത്യകാലത്ത് കൊറോണ വൈറസ് വലിയ തോതില്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടോ അല്ലെങ്കില്‍ തായ്‌വാന്‍ അധിനിവേശം സൃഷ്ടിച്ച വിതരണ നിയന്ത്രണങ്ങളെക്കുറിച്ചും ഇന്റര്‍നെറ്റില്‍ ചര്‍ച്ചകള്‍ നടന്നു. സാധനങ്ങള്‍ ജനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങി. ചില സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഈ പരിഭ്രാന്തി തരംഗം ബാധിക്കുകയും ചെയ്തു.

കിംവദന്തികള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ അടുത്ത ദിവസം തന്നെ പ്രവര്‍ത്തനമാരംഭിച്ചു. രാജ്യത്തിന്റെ ഭരണനിര്‍വഹണ സ്ഥാപനമായ സ്റ്റേറ്റ് കൗണ്‍സിലുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന പത്രമായ ദി ഇക്കണോമിക് ഡെയ്‌ലി കൂടുതല്‍ അപവാദ പ്രചരണങ്ങള്‍ വായിക്കരുതെന്ന് ആളുകളോട് ആവശ്യപ്പെട്ട് ഒരു ലേഖനവും പ്രസിദ്ധീകരിച്ചു.

കൊവിഡിന് പുറമേ കടുത്ത വേനലും വെള്ളപ്പൊക്കവും കഴിഞ്ഞ രണ്ട് വര്‍ഷമായി ചൈനയെ ബാധിച്ചിട്ടുണ്ട്, ഇത് കാര്‍ഷിക ഉത്പ്പാദനത്തെ ബാധിക്കുകയും അവശ്യസാധന വില കുതിച്ചുയരുന്നതിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം ഇത്തരം പ്രശ്‌നങ്ങളെ രൂക്ഷമായി ബാധിക്കുമെന്നിരിക്കെ ഇതിനെ നേരിടാനാകാം സര്‍ക്കാരിന്റെ നീക്കമെന്നും സൂചനകളുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button