Latest NewsNewsInternationalGulfQatar

ഖത്തർ എജ്യുക്കേഷൻ സിറ്റിയിലെ രണ്ടാം പാതയിലെ സർവ്വീസുകൾ ഉടൻ ആരംഭിക്കും: സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ

ദോഹ: ഖത്തർ എജ്യുക്കേഷൻ സിറ്റിയിലെ ട്രാമുകളുടെ രണ്ടാമത്തെ പാതയിലെ സർവീസ് ഉടൻ ആരംഭിക്കും. സന്ദർശകർ ക്യാംപസിലെ യാത്രകളിൽ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ട്രാം സേവനം രണ്ടാം ലൈനിലും തുടങ്ങുന്നതിനാൽ കൂടുതൽ ശ്രദ്ധയോടെ വേണം സഞ്ചരിക്കേണ്ടതെന്നാണ് മുന്നറിയിപ്പ്. വാഹനം ഓടിക്കുന്നവരും കാൽനടക്കാരും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Read Also: പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളിൽ ‘ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണ്’: പി എ മുഹമ്മദ്‌ റിയാസ്

വേഗ പരിധി, റോഡ് ഗതാഗത സിഗ്‌നലുകൾ എന്നിവ മറികടക്കരുത്. ഖത്തർ ഫൗണ്ടേഷൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങളും അനുസരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ജംഗ്ഷനുകളിൽ ട്രാമുകൾക്കാണ് മുൻഗണന. ആദ്യമെത്തുന്നത് ട്രാമുകളാണെങ്കിൽ അവ പൂർണമായും കടന്നുപോകാൻ അനുവദിക്കണമെന്നും നിർദ്ദേശമുണ്ട്.

ട്രാം ലൈനുകളിൽ തടസ്സം സൃഷ്ടിക്കരുത്.അനുവദനീയമായ സ്ഥലങ്ങളിൽ മാത്രമേ ഡ്രൈവർമാർ വാഹനം പാർക്ക് ചെയ്യാവൂ. കാൽനടയാത്രക്കാർ നിശ്ചിത പാതകൾ ഉപയോഗിക്കണം. ക്രോസിങുകളിൽ ട്രാം കടന്നുവരുന്നില്ലെന്നതും ഉറപ്പാക്കി വേണം റോഡ് മുറിച്ചുകടക്കാനെന്നും സൈക്കിൾ, സ്‌കൂട്ടർ യാത്രക്കാർ ട്രാം പാതകൾ ഉപയോഗിക്കാൻ പാടില്ലെന്നും അധികൃതർ പറഞ്ഞു. നിർദേശങ്ങൾ ലംഘിച്ചാൽ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കുകയും ചെയ്യും.

Read Also: ഇന്ത്യ വിട്ട് എങ്ങോട്ടുമില്ല, ലണ്ടനിലേയ്ക്ക് ചേക്കേറുന്നു എന്ന വാര്‍ത്തകള്‍ തള്ളി അംബാനി കുടുംബം

shortlink

Related Articles

Post Your Comments

Related Articles


Back to top button