Latest NewsIndiaNews

ഇന്ത്യ വിട്ട് എങ്ങോട്ടുമില്ല, ലണ്ടനിലേയ്ക്ക് ചേക്കേറുന്നു എന്ന വാര്‍ത്തകള്‍ തള്ളി അംബാനി കുടുംബം

മുംബൈ: മുകേഷ് അംബാനിയും കുടുംബവും ലണ്ടനിലേയ്ക്ക് താമസം മാറിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. മാദ്ധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് അംബാനി കുടുംബവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നു.

Read Also : അവശ്യസാധനങ്ങള്‍ സംഭരിക്കാന്‍ ജനങ്ങളോട് ചൈനീസ് സര്‍ക്കാരിന്റെ ആഹ്വാനം, വരാനിരിക്കുന്നത് യുദ്ധമോ കൊവിഡോ

‘ലണ്ടനിലെ സ്റ്റോക്ക് പാര്‍ക്കില്‍ താമസിക്കാനുള്ള അംബാനി കുടുംബത്തിന്റെ പദ്ധതികളെക്കുറിച്ച് ഒരു പത്രത്തില്‍ അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. ഈ റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും, ഇത് അനാവശ്യവും അടിസ്ഥാനരഹിതവുമായ ഊഹാപോഹങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിട്ടുണ്ട്.’ റിലയന്‍സ് വ്യക്തമാക്കി. ലണ്ടനിലേക്ക് മാത്രമല്ല, ലോകത്ത് മറ്റൊരിടത്തേക്കും മാറാന്‍ കുടുംബത്തിന് പദ്ധതിയില്ലെന്ന് റിലയന്‍സ് അറിയിച്ചു.

‘സ്റ്റോക് പാര്‍ക്ക് എസ്റ്റേറ്റ് റിലയന്‍സിന് കീഴിലുള്ള ഇന്‍വസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനിയാണ് സ്വന്തമാക്കിയിട്ടുള്ളത്. ഗോള്‍ഫ്, സ്പോര്‍ടിങ് റിസോര്‍ട്ട് തുടങ്ങിയ സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പൈതൃക സ്വത്ത് വാങ്ങിയിട്ടുള്ളത്.’- കമ്പനി കൂട്ടിച്ചേര്‍ത്തു.

ഭാവിയില്‍ മുംബൈയിലും ലണ്ടനിലുമായി മാറിമാറിയാകും അംബാനിയും കുടുംബവും താമസിക്കുകയെന്നാണ് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സ്റ്റോക് പാര്‍ക്കിലെ ബക്കിങ്ഹാം ഷെയറില്‍ മുന്നൂറ് ഏക്കര്‍ വിസ്തൃതിയുള്ള ബംഗ്ലാവാണ് കഴിഞ്ഞ ഏപ്രിലില്‍ അംബാനി സ്വന്തമാക്കിയിരുന്നത്. 592 കോടി രൂപയാണ് ഇതിനായി മുടക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button