Latest NewsNewsIndia

കള്ളപ്പണം വെളുപ്പിക്കൽ കേസ്: മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ

മുംബൈ: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 4 ദിവസത്തെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അവധിക്കാല കോടതിയുടെ നടപടി. കൂടുതൽ ചോദ്യം ചെയ്യലിനായി അനിൽ ദേശ്മുഖിനെ കസ്റ്റഡിയിൽ വിടണമെന്ന് ഇഡിയുടെ ആവശ്യം കോടതി തള്ളി.

ബാറുടമകളിൽനിന്ന് പ്രതിമാസം 100 കോടി രൂപ പിരിക്കാൻ പൊലീസുകാരോട് ആവശ്യപ്പെട്ടെന്ന കേസിൽ തിങ്കളാഴ്ചയാണ് അനിൽ ദേശ്മുഖ് അറസ്റ്റിലാകുന്നത്. മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിങ്ങിന്റെ ആരോപണങ്ങളെ തുടർന്ന് ഈ വർഷമാദ്യം ദേശ്മുഖ് ആഭ്യന്തരമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.

ഇന്ത്യ വിട്ട് എങ്ങോട്ടുമില്ല, ലണ്ടനിലേയ്ക്ക് ചേക്കേറുന്നു എന്ന വാര്‍ത്തകള്‍ തള്ളി അംബാനി കുടുംബം

എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ അനിൽ ദേശ്മുഖ് പരംബീർ സിങ്ങിനെതിരെ സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്ക് കത്തയച്ചിരുന്നു. ഇതോടൊപ്പം പരംബീറിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button