MalappuramNattuvarthaLatest NewsKeralaNews

സ്വത്ത് തർക്കം: മലപ്പുറത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു: പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

ഉറങ്ങിക്കിടക്കുമ്പോൾ സുലൈഖയെ കുഞ്ഞിമൊയ്തീൻ വെട്ടുകത്തികൊണ്ട് പല തവണ വെട്ടുകയായിരുന്നു

മലപ്പുറം: പുഴക്കാട്ടിരിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സ്വത്ത് തർക്കത്തെ തുടർന്ന് ഉണ്ടായ കുടുംബ വഴക്കിൽ സുലൈഖ(52)യെന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. വൈകിട്ട് മൂന്നു മണിയോ‍ടെയാണ് സുലൈഖയെ ഭര്‍ത്താവ് കുഞ്ഞിമൊയ്തീൻ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം കുഞ്ഞിമൊയ്തീൻ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുലൈഖയെ മലാപ്പറമ്പ് എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

പ്രശ്‌നം തീർക്കണമെന്ന് കോൺഗ്രസിന് നിര്‍ബന്ധമില്ല, ജോജുവിന്റെ കേസിൽ ജയിലിൽ പോകാൻ കോൺഗ്രസുകാർ തയ്യാർ: കെ സുധാകരൻ

ഉറങ്ങിക്കിടക്കുമ്പോൾ സുലൈഖയെ കുഞ്ഞിമൊയ്തീൻ വെട്ടുകത്തികൊണ്ട് പല തവണ വെട്ടുകയായിരുന്നു. ബഹളം കേട്ട് മകൻ സവാദ് തടയാൻ ശ്രമിച്ചപ്പോള്‍ കുഞ്ഞിമൊയ്തീൻ സവാദിനേയും ആക്രമിച്ചു. പരിക്കേറ്റ സവാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത കൊളത്തൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button