COVID 19USALatest NewsNewsInternational

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകി അമേരിക്ക: വാക്സിൻ എടുത്ത എല്ലാവർക്കും രാജ്യത്ത് പ്രവേശനാനുമതി നൽകും

തീരുമാനം ഇന്ത്യക്കാർക്ക് ഗുണകരം

വാഷിംഗ്ടൺ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകാനൊരുങ്ങി അമേരിക്ക. വാക്സിൻ എടുത്ത എല്ലാവർക്കും രാജ്യത്ത് പ്രവേശനാനുമതി നൽകും. ഇന്ത്യയിൽ നിന്നടക്കം ഉള്ള യാത്രക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

Also Read:സ്വപ്ന ഇന്നിറങ്ങും: മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം, വിവാദങ്ങളിലെ പ്രതികരണം കാത്ത് കേരളം

വാക്സിൻ എടുത്തവർക്ക് രാജ്യത്ത് പ്രവേശിക്കാൻ നവംബർ 8 മുതൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും. വാക്സിനെടുക്കാത്ത പ്രായപൂർത്തിയാകാത്തവർക്ക്, ഒപ്പം യാത്ര ചെയ്യുന്ന മുതിർന്നവർക്കൊപ്പം പരിശോധന നടത്തിയാൽ മതിയാകും.  അതേസമയം കൊവിഡ് പോസിറ്റീവ് ആയവർക്കും വാക്സിൻ എടുക്കാത്തവർക്കും പ്രവേശന വിലക്ക് നിലനിൽക്കും.

രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്ന് വിവിധ മേഖലകളിൽ നിന്നുള്ളവർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബൈഡൻ സർക്കാർ യാത്രാ വിലക്ക് നീക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button