Latest NewsNewsInternational

അവിഹിത ബന്ധത്തിൽ ഏർപ്പെട്ടതിന് 27 കാരനും 33 കാരിയ്ക്കും വധശിക്ഷ വിധിച്ച് ഇറാനിയൻ കോടതി

ഇറാൻ: അവിഹിത ബന്ധത്തിൽ ഏർപ്പെട്ടതിന് 27 കാരനും 33 കാരിയ്ക്കും വധശിക്ഷ വിധിച്ച് ഇറാനിയൻ കോടതി. യുവാവിന്റെ ഭാര്യാ പിതാവ് മാപ്പ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ഇരുവർക്കും വധശിക്ഷ ഉറപ്പായത്. യുവാവിന്റെ ഭാര്യ ഇരുവര്‍ക്കും മാപ്പ് നല്‍കുകയും അവരെ മരണശിക്ഷയില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെങ്കിലും ഭാര്യാ പിതാവിന്റെ പിടിവാശിയായിരുന്നു ഇരുവരെയും വധശിക്ഷയിലേക്കെത്തിച്ചത്.

Also Read:അരുണാചൽ പ്രദേശിലെ ചൈനീസ് കടന്നുകയറ്റം: ഗ്രാമമുണ്ടാക്കിയെന്ന് സ്ഥിരീകരിച്ച് സർക്കാർ

ഇറാനിലെ നിയമമനുസരിച്ച്‌ എത്ര വലിയ കുറ്റകൃത്യം ചെയ്താലും ഇരയുടെ കുടുംബം ക്ഷമിച്ചാല്‍ വധ ശിക്ഷ ഒഴിവാക്കി വെറുതെ വിടുകയോ അല്ലെങ്കില്‍ ജയില്‍ ശിക്ഷയായി കുറയ്ക്കുകയോ ചെയ്യാം. 1979 മുതല്‍ ഇറാനില്‍ നില്‍ക്കുന്ന ശരിയത്ത് നിയമത്തിന്റെ വ്യാഖ്യാനമനുസരിച്ച്‌ അവിഹിതബന്ധം നടത്തി പിടിയിലായവരെ കല്ലെറിഞ്ഞു കൊല്ലുക എന്നതാണ് ശിക്ഷാവിധി. എന്നാല്‍, 2013-ല്‍ ഈ നിയമത്തില്‍ ഭേദഗതി വരുത്തി, മറ്റൊരു വിധത്തില്‍ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള അധികാരം ജഡ്ജിമാര്‍ക്ക് നല്‍കി. സാധാരണയായി തൂക്കിക്കൊല്ലുകയാണ് ഇപ്പോഴത്തെ പതിവ്.

അതേസമയം, ഈ ശിക്ഷാ വിധി താലിബാനെ അനുകൂലിക്കുന്ന ഇസ്ലാമിക രാഷ്ട്രം സ്വപ്നം കാണുന്ന ആളുകൾക്കൊക്കെ ഒരു പാഠമാകണമെന്നാണ് സോഷ്യൽ മീഡിയ പ്രതികരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button