KeralaNattuvarthaLatest NewsIndiaNews

എങ്ങനെ നടക്കണം, എങ്ങനെ സംസാരിക്കണം, എങ്ങനെ പ്രണയിക്കണം എന്നൊക്കെ എന്നെ പഠിപ്പിച്ചത് കമൽ: ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: കമൽ ഹാസന് പിറന്നാൾ ആശംസകളുമായി ജോൺ ബ്രിട്ടാസിന്റെ ഫേസ്ബുക് പോസ്റ്റ്. യുവത്വത്തിൽ എത്തിയ ഞങ്ങൾ എങ്ങനെ നടക്കണം, എങ്ങനെ സംസാരിക്കണം, എങ്ങനെ പ്രണയിക്കണം എന്നൊക്കെ തീരുമാനിക്കുന്നതിനുള്ള പ്രചോദനങ്ങളിൽ ഒന്നായിരുന്നു അദ്ദേഹമെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.

Also Read:സീതപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ..!!

‘ഇന്ത്യൻ സിനിമയിൽ സമഗ്രതയും സമ്പൂർണ്ണതയും അവകാശപ്പെടാൻ കഴിയുന്ന അപൂർവം കലാകാരന്മാരിൽ ഒരാളാണ് കമൽഹാസൻ. ഇത്രമാത്രം പരീക്ഷണങ്ങൾ സിനിമയിൽ നടത്തിയ മറ്റൊരു വ്യക്തി ഉണ്ടാവില്ല. സിനിമയുടെ സമസ്ത തലങ്ങളിലും കയ്യൊപ്പ് ചാർത്തിയ അദ്ദേഹം സാമൂഹിക-രാഷ്ട്രീയ രംഗത്തും ചുവടുവെപ്പുകൾ നടത്തി’, ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:

എന്റെ തലമുറയിലുള്ളവരുടെ ഭാവുകത്വം നിർണയിക്കുന്നതിൽ വലിയൊരു പങ്കു വഹിച്ച കലാകാരനാണ് കമൽഹാസൻ. യുവത്വത്തിൽ എത്തിയ ഞങ്ങൾ എങ്ങനെ നടക്കണം, എങ്ങനെ സംസാരിക്കണം, എങ്ങനെ പ്രണയിക്കണം എന്നൊക്കെ തീരുമാനിക്കുന്നതിനുള്ള പ്രചോദനങ്ങളിൽ ഒന്നായിരുന്നു അദ്ദേഹം. അന്നൊക്കെ ഏതൊരു ബാർബർഷോപ്പിൽ കയറിയാലും കമലഹാസന്റെ മുഴുനീള കളർ പോസ്റ്റുകൾ കാണാം. അദ്ദേഹത്തിൻറെ ഓരോ സിനിമയും വ്യത്യസ്തമായ അനുഭൂതിയാണ് പകർന്നു നൽകിയത്.

പഴയതെങ്കിലും പല സിനിമകളും ഇപ്പോൾ കാണുമ്പോഴും
നമുക്കൊരു ഫീൽ നല്കാൻ അവയ്ക്ക് ആകുന്നുണ്ട്.അപൂർവരാഗങ്ങൾ,മൂന്നാംപിറ,നായകൻ,സാഗര സംഗമം, അപൂർവസഹോദരങ്ങൾ, അവൈഷണ്മുഖി, തേവർമകൻ. അങ്ങനെ ഓരോ സിനിമയും കമലഹാസൻ എന്ന നടന വിസ്മയത്തിന് അടിവരയിടുന്നതായിരുന്നു.

ഇന്ത്യൻ സിനിമയിൽ സമഗ്രതയും സമ്പൂർണ്ണതയും അവകാശപ്പെടാൻ കഴിയുന്ന അപൂർവം കലാകാരന്മാരിൽ ഒരാളാണ് കമൽഹാസൻ. ഇത്രമാത്രം പരീക്ഷണങ്ങൾ സിനിമയിൽ നടത്തിയ മറ്റൊരു വ്യക്തി ഉണ്ടാവില്ല. സിനിമയുടെ സമസ്ത തലങ്ങളിലും കയ്യൊപ്പ് ചാർത്തിയ അദ്ദേഹം സാമൂഹിക-രാഷ്ട്രീയ രംഗത്തും ചുവടുവെപ്പുകൾ നടത്തി. വിജയങ്ങളിൽ മുങ്ങി പോകാതെയും പരാജയങ്ങളിൽ തളരാതെയും മുന്നോട്ടു പോകുന്ന കമൽഹാസനെ മലയാളിയായി കാണാനാണ് കേരളത്തിലുള്ളവർ ആഗ്രഹിക്കുന്നത്.

കണ്ടുമുട്ടിയപ്പോഴെല്ലാം സ്നേഹത്തോടെയും സൗമനസ്യത്തോടെയും ആണ് അദ്ദേഹം പെരുമാറിയിട്ടുള്ളത്. ക്ഷണം സ്വീകരിച്ച് നിരവധി പരിപാടികളിൽ അദ്ദേഹം ഞങ്ങൾക്കൊപ്പം പങ്കെടുത്തിട്ടുണ്ട്. ഒന്നിലേറെത്തവണ ഞാനദ്ദേഹത്തെ അഭിമുഖം ചെയ്തിട്ടുമുണ്ട്. ജന്മദിനം ആഘോഷിക്കുന്ന കമൽഹാസന് ഹൃദയാശംസകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button