ThiruvananthapuramKeralaLatest NewsNews

ലൈഫ് പദ്ധതി: അര്‍ഹരായ മുഴുവന്‍ പേരുമുണ്ടാവും, അനര്‍ഹരായ ഒരാള്‍ പോലുമുണ്ടാവില്ലെന്ന് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍

ഭൂരഹിത ഭവനരഹിതരും ഭൂമിയുള്ള ഭവന രഹിതരും ഓണ്‍ലൈനായി 9,20,260 അപേക്ഷകളാണ് സമര്‍പ്പിച്ചിട്ടുള്ളത്

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയില്‍ അര്‍ഹരായ മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തുന്നുവെന്നും അനര്‍ഹരായ ഒരാള്‍ പോലും ഉള്‍പ്പെടുന്നില്ലെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജാഗ്രത പുലര്‍ത്തണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. അപേക്ഷകള്‍ മുഴുവന്‍ നേരിട്ട് പരിശോധിച്ച് അര്‍ഹത ഉറപ്പുവരുത്തി വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയിലൂടെ പുതിയതായി ലഭിച്ച അപേക്ഷകളുടെ അര്‍ഹതാ പരിശോധന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : നവംബര്‍ 23ന് കൂടുതല്‍ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

ഭൂരഹിത ഭവനരഹിതരും ഭൂമിയുള്ള ഭവന രഹിതരും ഓണ്‍ലൈനായി 9,20,260 അപേക്ഷകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. അപേക്ഷകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് വിഇഒമാരെയാണ് ചുമതലപ്പെടുത്തിയിരുന്നതെങ്കിലും തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ അഭിപ്രായം മാനിച്ച് കൂടുതല്‍ പരിശോധന ഉദ്യോഗസ്ഥരെ നിയോഗിക്കാമെന്ന് മന്ത്രി അറിയിച്ചു.

തദ്ദേശസ്ഥാപനങ്ങളില്‍ ഇതിനോടകം ആരംഭിച്ചിട്ടുള്ള കടുംബശ്രീ ഒക്‌സിലറി ഗ്രൂപ്പുകളുടെ രൂപീകരണം, അതിദാരിദ്ര്യമനുഭവിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍, വാതില്‍പ്പടി സേവന പദ്ധതി, മുന്നോക്ക വിഭാഗത്തിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിനുള്ള സര്‍വേ എന്നിവയും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ ശ്രദ്ധ ചെലുത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button