Latest NewsKeralaIndia

സംസ്ഥാന പോലീസ് സേനയിലെ ക്രിമിനലുകളുടെ എണ്ണം 744 : ഡിവൈഎസ്പി റാങ്കിലുള്ളവർ വരെ പ്രതികൾ

ഡിവൈ എസ്പി റാങ്ക് വരെയുള്ള പോലീസ് ഉദ്യോഗസ്ഥരാണ് ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നവർ. അതിന് മുകളിലുള്ളവർ പലപ്പോഴും പട്ടികയ്‌ക്ക് പുറത്താണ്.

തിരുവനന്തപുരം : സംസ്ഥാന പോലീസ് സേനയിലെ ക്രിമിനലുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതായി റിപ്പോർട്ട്. നിലവിൽ സംസ്ഥാനത്ത് 744 പോലീസ് ഉദ്യോഗസ്ഥർ ക്രമിനൽ കേസുകളിൽ പ്രതികളാണ്. എന്നാൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 18 പേരെ മാത്രമാണ് സർവ്വീസിൽ നിന്നും പുറത്താക്കിയത്.മറ്റുള്ള ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. 691 പേർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിച്ചു.

വടകര എംഎൽഎ കെ.കെ രമയുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് പോലീസിലെ ക്രിമിനലുകളുടെ എണ്ണം വെളിപ്പെടുത്തിയത്. കുറ്റകൃത്യങ്ങളിൽപ്പെട്ടവർക്കെതിരെ ക്രിമിനൽ നിയമ പ്രകാരം നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഡിവൈ എസ്പി റാങ്ക് വരെയുള്ള പോലീസ് ഉദ്യോഗസ്ഥരാണ് ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നവർ. അതിന് മുകളിലുള്ളവർ പലപ്പോഴും പട്ടികയ്‌ക്ക് പുറത്താണ്. നിലവിൽ പോലീസുകാർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്താൽ വകുപ്പ് തല നടപടിയും ആരംഭിക്കും. സർവ്വീസിൽവ നിന്ന് താൽക്കാലികമായി സസ്‌പെൻഡ് ചെയ്തുകൊണ്ടാണ് വകുപ്പുതല അന്വേഷണം പൂർത്തിയാക്കുന്നത്.

2018 ൽ പുറത്തുവിട്ട കണക്കുകൾ അപേക്ഷിച്ചു ക്രിമിനൽ കേസുകളിൽ പ്രതികളായ പോലീസുകാരുടെ എണ്ണം കുറവാണ്.അന്ന് 850 പേരായിരുന്നു പ്രതികളായിരുന്നത്. ഡിവൈഎസ്പി റാങ്കിലുള്ള 11 പേർ,സിഐ-6 ,എസ്‌ഐ 51, ഗ്രേഡ്് എസ്‌ഐ 12, എഎസ്‌ഐ 32,ഗ്രേഡ് എഎസ്‌ഐ 19,സീനിയർ സിവിൽ പോലീസ് ഓഫീസർ 176, സിവിൽ പോലീസ് ഓഫീസർ 542 എന്നിങ്ങനെയായിരുന്നു ക്രിമിനൽകേസുകളിൽ ഉൾപ്പെട്ടവരുടെ കണക്കുകൾ.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button