PathanamthittaKeralaLatest NewsNews

പത്തനംതിട്ടയിൽ 13-കാരിയെ അച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി

കോന്നി : പത്തനംതിട്ടയിൽ അച്ഛൻ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി. 13-കാരിയാണ് പീഡനത്തിനിരയായത്. പ്രതിയെ പോലിസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.

Read Also  :  പരാതിയിൽ നിന്നും പിന്മാറാൻ കെ.കെ ശൈലജ ആവശ്യപ്പെട്ടു, നന്ദകുമാറിനെ സംരക്ഷിക്കുന്നതിന് ആർ.ബിന്ദു കൂട്ടുനിൽക്കുന്നു: ദീപ

മാസങ്ങൾക്ക് മുമ്പാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മ രോഗിയാണ്. കോവിഡ് കാലത്ത് മറ്റൊരു സ്ഥലത്ത് താമസിച്ച് പഠിച്ചിരുന്ന കുട്ടി വീട്ടിൽ വന്നപ്പോഴാണ് പീഡനം നടന്നത്. ബന്ധുക്കളടക്കം വിവരം മറച്ചുവെക്കാൻ ശ്രമിച്ചെങ്കിലും ഒരാൾ രഹസ്യമായി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് കുട്ടിയെ പൊലീസ് വൈദ്യപരിശോധനക്ക് വിധേയമാക്കിയത്. കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അച്ഛനെതിരെ കേസ് എടുത്തത്. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button