Latest NewsNewsInternationalGulfQatar

കോർണിഷ് സ്ട്രീറ്റിൽ താത്ക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു: അറിയിപ്പുമായി ഖത്തർ

ദോഹ: കോർണിഷ് സ്ട്രീറ്റിൽ താത്ക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ഖത്തർ. നവംബർ 26 മുതലാണ് കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഖത്തർ പബ്ലിക് വർക്ക്‌സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 26 മുതൽ ഡിസംബർ 4 വരെ കോർണിഷ് സ്ട്രീറ്റിൽ ഇരുവശത്തേക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

Read Also: ക്ഷേത്രത്തിൽ പോകുന്നത് ഹിന്ദുവായതുകൊണ്ട്: തെരഞ്ഞെടുപ്പടുത്തപ്പോൾ ജനശ്രദ്ധ പിടിച്ചുപറ്റാൻ ഭക്തി ടൂറിസവുമായി കെജ്‌രിവാൾ

2021 ഫിഫ അറബ് കപ്പുമായി ബന്ധപ്പെട്ട് ഫുട്‌ബോൾ ആരാധകർക്കായൊരുക്കുന്ന വിവിധ പരിപാടികൾ കണക്കിലെടുത്താണ് കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഖത്തർ മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ട് എന്നിവരുമായി സംയുക്തമായാണ് പബ്ലിക് വർക്ക്‌സ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.

കോർണിഷ് സ്ട്രീറ്റിലെ ഗതാഗത നിയന്ത്രണങ്ങൾ അടയാളപ്പെടുത്തിയിട്ടുള്ള ഒരു മാപും അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്. താത്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാലയളവിൽ മെട്രോ, ബസ് തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചു. ഗതാഗത നിയന്ത്രണങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്ത ആഴ്ച്ച അറിയിക്കും.

Read Also: പെട്ടിക്കടക്കാരനെ മർദിച്ച്​ 6000 രൂപയുടെ സാധനം കവർന്നയാളെ പോലീസ് പിടികൂടി, 30 ഓളം കേസുകളിൽ പ്രതി

shortlink

Related Articles

Post Your Comments

Related Articles


Back to top button