KozhikodeKannurLatest NewsKeralaNattuvarthaNews

വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങി വച്ചു, പെൺകുട്ടി വീടുവിട്ടിറങ്ങിപ്പോയി

നാ​ദാ​പു​രം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങി വച്ചതിന് പെൺകുട്ടി വീടുവിട്ടിറങ്ങിപ്പോയി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാദാപുരത്താണ് സംഭവം. മൊബൈൽ ഫോൺ വാങ്ങി വച്ചതിന് വീട്ടുകാരോട് പിണങ്ങിയാണ് 14കാ​രി​ വീടുവിട്ടിറങ്ങിപ്പോയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അ​ര്‍​ധ​രാ​ത്രി മൊ​കേ​രി​യി​ല്‍​നി​ന്നും പെൺകുട്ടിയെ ക​ണ്ടെ​ത്തുകയായിരുന്നു. .

Also Read:സിയാറ ലിയോണിൽ കൂട്ടിയിടിയെ തുടര്‍ന്ന് ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചു: 99 പേര്‍ വെന്തുമരിച്ചു

പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലൊ​നൊ​ടു​വി​ലാണ് എ​ട്ടു​ കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള മൊ​കേ​രി ടൗ​ണി​ലെ അ​ട​ച്ചി​ട്ട ക​ട വ​രാ​ന്ത​യി​ല്‍ ഇ​രി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യെ അ​ര്‍​ധ​രാ​ത്രി​യോ​ടെ ക​ണ്ടെ​ത്തിയത്. കു​ട്ടി മൊ​കേ​രി​യി​ല്‍ ഉ​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് പൊ​ലീ​സ് എ​ത്തി കു​ട്ടി​യെ സ്​​റ്റേ​ഷ​നി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​രു​ക​യും അ​വി​ടെ​നി​ന്ന് ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ളെ ഏ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു.

അതേസമയം, മൊബൈൽ ഫോൺ അഡിക്ഷൻ കുട്ടികളുടെ മാനസികാവസ്ഥയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. ചെറിയ കാര്യങ്ങൾക്ക് പോലും കുട്ടികളിൽ ആങ്സൈറ്റിയും മറ്റ് അക്രമ സ്വഭാവങ്ങളും രൂപപ്പെടാൻ
ഇത് കാരണമാകാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button