KozhikodeKeralaNattuvarthaLatest NewsNewsCrime

ഐശ്വര്യത്തിന് മന്ത്രവാദ ചികിത്സ: വനിതാ ഡോക്ടറുടെ 45 പവനുമായി ഉസ്താദ് മുങ്ങി

കോഴിക്കോട്: മന്ത്രവാദ ചികിത്സയ്‌ക്കെത്തിയ ഉസ്താദ് വനിതാ ഡോക്ടറുടെ പക്കൽ നിന്നും 45 പവൻ സ്വർണവും തട്ടിയെടുത്ത് മുങ്ങി. ഫറോക്ക് സ്വദേശിനിയായ വനിതാ ഡോക്ർ ആണ് തന്നെ പറഞ്ഞുപറ്റിച്ചെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മലപ്പുറം സ്വദേശി കോയ ഉസ്താദിനും ഇയാളുടെ സഹായികളായ രണ്ടുപേർക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഐശ്വര്യം ലഭിക്കാൻ സ്വർണം വെച്ച് മന്ത്രവാദ ചികിത്സ നടത്തിയാൽ മതിയെന്ന ഉസ്താദിന്റെ വാക്കുകൾ വിശ്വസിച്ചാണ് യുവതി തന്റെ 45 പവനോളം വരുന്ന സ്വർണം നൽകിയത്. ചികിത്സക്ക് സ്ഥിരമായി ക്ലിനിക്കിൽ വന്നയാളാണ് ഡോക്ടർക്കും കുടുംബത്തിനും ഐശ്വര്യവും സമ്പദ് സമൃദ്ധിയും സമാധാനവും ലഭിക്കാനായി മന്ത്രവാദം നടത്താൻ പ്രേരണ നൽകി ഉസ്താദിനെ പരിചയപ്പെടുത്തി കൊടുത്തത്. ആദ്യമൊന്നും ഇവരുടെ വാക്കുകൾ വിശ്വസിക്കാൻ ഡോക്ടർ തയ്യാറായില്ല. എന്നാൽ, സ്വർണം തങ്ങൾക്ക് കൈമാറേണ്ടെന്നും സൂക്ഷിച്ചാൽ മതിയെന്നും ഉസ്താദ് അറിയിച്ചതോടെ ഡോക്ടർ ഇവരെ വിശ്വസിക്കുകയായിരുന്നു.

Also Read:സമരം: രണ്ടു ദിവസം കൊണ്ട് കെഎസ്ആര്‍ടിസിക്ക് നഷ്ടം 9.4 കോടി രൂപ

തുടർന്ന് ഉസ്താദ് നിർദ്ദേശിച്ച പ്രകാരം കുടുംബത്തിലെ ഓരോരുത്തരുടെയും പേരിൽ ഒരോ പൊതി സ്വർണാഭരണങ്ങൾ ചികിത്സാ കേന്ദ്രത്തിലെ അലമാരയിൽ സൂക്ഷിച്ചു. ഉസ്താദ് ഇടക്കിടെ വന്ന് മന്ത്രം ചൊല്ലി ഈ സ്വർണത്തിന് ഊതൽ നടത്തുകയും ചെയ്തു. ഒരുമാസം കഴിഞ്ഞാൽ തിരിച്ചെടുക്കാമെന്ന വ്യവസ്ഥയിൽ 45 പവൻ സ്വർണാഭരണമാണ് അലമാരയിൽ സൂക്ഷിച്ചത്. പറഞ്ഞസമയം കഴിഞ്ഞ് അലമാര പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടമായതും വഞ്ചിതയായതും ഡോക്ടർ അറിയുന്നത്.

തട്ടിപ്പ് നടത്തിയവരുടെ പൂർണ വിവരങ്ങൾ പരാതിക്കാരിക്ക് അറിയാത്തതിനാൽ ഇവരെ കണ്ടെത്താനായിട്ടില്ല. ഡോക്ടർ നൽകിയ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ ഉടൻ പിടിയിലാവുമെന്നും പൊലീസ് പറയുന്നു. അതേസമയം ഉസ്താദും കൂട്ടരും ഒളിവിൽ പോയതായും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button