KeralaLatest NewsNews

സുധാകരനോളം സ്വാധീനമുള്ള നേതാവ് ആലപ്പുഴയിലെ സി.പി.എമ്മില്‍ ഇല്ല: വെള്ളാപ്പള്ളി

തെ​ര​​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ര്‍​ത്ത​ന വീ​ഴ്​​ച​യി​ല്‍ ​സു​ധാ​ക​രന്റേ​തു​ള്‍​പ്പെ​ടെ പ​ങ്ക​ന്വേ​ഷിച്ച സം​സ്ഥാ​ന സെ​ക്ര​ട്ടേ ​റി​യ​റ്റം​ഗ​ങ്ങ​ളാ​യ എ​ള​മ​രം ക​രീ​മും കെ.​ജെ. തോ​മ​സും അ​ട​ങ്ങി​യ ക​മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി.

ചേര്‍ത്തല: സിപിഎം മു​തി​ര്‍​ന്ന നേ​താ​വ് ജി. ​സു​ധാ​ക​രനെ പാർട്ടി പ​ര​സ്യ​മാ​യി വിമർശിച്ച സംഭവത്തില്‍ പ്രതികരണവുമായി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജി. സുധാകരനോളം സ്വാധീനമുള്ള നേതാവ് ആലപ്പുഴയിലെ സി.പി.എമ്മില്‍ ഇല്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സുധാകരന്‍ നല്ല സംഘാടകനും മന്ത്രിയുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ ലൈഫ് മിഷൻ പദ്ധതി നിര്‍ത്തലാക്കും, നടക്കുന്നത് വൻ തട്ടിപ്പ്: വി ഡി സതീശൻ

ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ര്‍​ത്ത​ന​ത്തി​ലെ വീ​ഴ്​​ച​ ചൂണ്ടിക്കാട്ടിയാണ്​ മു​തി​ര്‍​ന്ന നേ​താ​വും മു​ന്‍​മ​ന്ത്രി​യും സം​സ്ഥാ​ന സ​മി​തി​യം​ഗ​വു​മാ​യ ജി. ​സു​ധാ​ക​രനെ സി.​പി.​എം പ​ര​സ്യ​മാ​യി ശാ​സി​ച്ചത്. തെ​ര​​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ര്‍​ത്ത​ന വീ​ഴ്​​ച​യി​ല്‍ ​സു​ധാ​ക​രന്റേ​തു​ള്‍​പ്പെ​ടെ പ​ങ്ക​ന്വേ​ഷിച്ച സം​സ്ഥാ​ന സെ​ക്ര​ട്ടേ ​റി​യ​റ്റം​ഗ​ങ്ങ​ളാ​യ എ​ള​മ​രം ക​രീ​മും കെ.​ജെ. തോ​മ​സും അ​ട​ങ്ങി​യ ക​മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button