KeralaLatest NewsNews

മുല്ലപ്പെരിയാറിലെ മരം മുറി: സർക്കാർ ഒളിച്ചുകളി നടത്തുകയാണ്,അന്വേഷണം വേണമെന്ന് കെ.സുധാകരൻ

തിരുവനന്തപുരം : ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാൻ അനുമതി നൽകിയതിനെതിരെ കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ. സർക്കാർ ഒളിച്ചുകളി നടത്തുകയാണെന്നും അനുമതി നൽകിയതിൽ അന്വേഷണം വേണമെന്ന് സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞുകൊണ്ടുള്ള നാടകമാണ് ഇത്. ആഭ്യന്തര വകുപ്പ് അറിയാതെ ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നത് അങ്ങേയറ്റം മോശമായ കാര്യമാണ്.വകുപ്പ് മന്ത്രി അറിയാതെ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് സമൂഹത്തിന് ഗുണകരമല്ല. ഇത് അംഗീകരിക്കാനാവില്ലെന്നും സുധാകരൻ പറഞ്ഞു. കേരളത്തിന്റെ പൊതു താൽപര്യത്തെ ഒറ്റുകൊടുക്കുന്ന നിലപാടാണ് സർക്കാരിന്റെതെന്നും അദ്ദേഹം ആരോപിച്ചു. ഇതൊന്നും കണക്കിലെടുക്കാതെ തമിഴ്‌നാട് സർക്കാരിന്റെ ആവശ്യത്തിന് മുൻപിൽ വകുപ്പ് മന്ത്രി പോലും അറിയാതെ കള്ളക്കളി കളിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

Read Also  : സ്വവർഗാനുരാഗം ഇസ്‌ലാമിന് നിരക്കാത്തത്: സ്വവര്‍ഗാനുരാഗികളെ കൊല്ലാൻ പുതിയ ലിസ്റ്റുമായി താലിബാൻ

അതേസമയം, മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസും അറിഞ്ഞിട്ടില്ലെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. അനുമതിയുടെ കാര്യം സർക്കാരോ തന്റെ ഓഫീസോ അറിഞ്ഞിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ശശീന്ദ്രൻ വ്യക്തമാക്കി. തുടർ നടപടി മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും അറിയിപ്പ് ലഭിച്ച ശേഷം അറിയിക്കും. ഉദ്യോഗസ്ഥൻ സർക്കാർ അറിയാതെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെങ്കിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button