Latest NewsNewsInternational

കടുത്ത പട്ടിണി : 9കാരിയെ 55 കാരന് വിറ്റ് അഫ്ഗാൻ പിതാവ്

കാബൂൾ: കടുത്ത പട്ടിണി മൂലം ൻപത് വയസുള്ള മകളെ അൻപത്തിയ‌ഞ്ചുകാരന് വിറ്റ് അഫ്ഗാൻ പിതാവ്. മകൾ പർവാന മാലിക്കിനെ ഒന്നര ലക്ഷത്തോളം രൂപയ്ക്കാണ് പിതാവായ അബ്ദുൾ വിറ്റത്.

അഫ്ഗാനിസ്ഥാനിലെ വടക്ക് കിഴക്ക് പ്രവിശ്യയിൽ വർഷങ്ങളായി താമസിച്ചുവരുന്ന അബ്ദുളിന്റെ ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബം കടുത്ത പട്ടിണിയിലാണ്. കുറച്ച് മാസങ്ങൾക്ക് മുൻപ് തന്റെ പന്ത്രണ്ട് വയസുകാരിയായ മകളെയും പട്ടിണിമൂലം കുടുംബം വിറ്റിരുന്നു. തന്റെ മറ്റ് കുട്ടികളുടെ വയറ് നിറയ്ക്കാൻ വേണ്ടിയാണ് ഇത് ചെയ്തതെന്ന് അബ്ദുൾ പറഞ്ഞു.

Read Also  :  പൂര്‍ണ നഗ്നയായി 24കാരിയുടെ മൃതദേഹം, വിവാഹം കഴിഞ്ഞിട്ട് നാളുകൾ മാത്രം: കൊലപാതകം ഭര്‍ത്താവ് രാത്രിജോലിക്ക് പോയപ്പോൾ

താലിബാൻ അധികാരം ഏറ്റെടുത്തതിനുശേഷം അഫ്ഗാനിസ്ഥാൻ കടുത്ത ദാരിദ്ര്യത്തിലേയ്ക്ക് നീങ്ങുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ വികസന വിഭാഗം സൂചിപ്പിച്ചു. ഒരു വർഷത്തിനുള്ളിൽ അഫ്ഗാനിസ്ഥാനിലെ ദാരിദ്ര്യ നിരക്ക് 98 അല്ലെങ്കിൽ 97 ശതമാനമായി ഉയരുമെന്ന് യുഎൻഡിപി ഏഷ്യാ പസഫിക് ഡയറക്ടർ കന്നി വിഗ്നരാജ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button