AlappuzhaKeralaNattuvarthaLatest NewsNews

സിപിഎം- എസ്‌ഡിപി‌ഐ സംഘർഷത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന് ഗുരുതര പരിക്ക്: അഞ്ച് പേര് പിടിയിൽ

ആലപ്പുഴ: വെട്ടിയാറിൽ സിപിഎം-എസ്‌ഡിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. ഞായറാഴ്‌ച രാത്രിയുണ്ടായ സംഘർഷത്തിൽ ഡിവൈ‌എഫ്‌ഐ മാങ്കാംകുഴി മേഖല കമ്മി‌റ്റിയംഗവും എസ്എഫ്‌ഐ മുൻ ലോക്കൽ സെക്രട്ടറിയുമായ അരുൺ കുമാറിന് ഗുരുതര പരിക്കേ‌റ്റു. അരുണിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അരുണിനൊപ്പമുണ്ടായിരുന്ന രണ്ട് പ്രവർത്തകർക്കും പരിക്കേ‌റ്റു.

സ്ഥലത്ത് കഴിഞ്ഞ കുറച്ച് നാളുകളായി പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ എസ്‌ഡി‌പി‌ഐ- ഡിവൈ‌എഫ്‌ഐ സംഘർഷം നിലനിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അരുൺ കുമാറും എസ്‌ഡിപി‌ഐ പ്രവർത്തകരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായിരുന്നു. ഇതേതുടർന്ന് എസ്‌ഡിപി‌ഐ പ്രവർത്തകർ സ്ഥലത്തെ വീടുകൾ തകർക്കുകയും ഒരു ബൈക്ക് കത്തിക്കുകയും ചെയ്‌തെന്ന് ഡിവൈഎഫ്‌ഐ ചൂണ്ടിക്കാണിക്കുന്നു.

ആലത്തൂരിൽ നിന്നും ഇരട്ട സഹോദരികൾ വീടുവിട്ടത് പ്രണയം നിരസിച്ചതിനെ തുടർന്ന്: ആർപിഎഫ്

എസ്‌ഡിപി‌ഐ പ്രവർത്തകർ വെട്ടിയും കുത്തിയും അരുണിനെ ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് എസ്‌ഡി‌പി‌ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button