Latest NewsUAENewsInternationalGulf

ദുബായ് എക്സ്പോ 2020: ഒക്ടോബർ ഒന്നു മുതൽ സന്ദർശനത്തിനെത്തിയത് 3 ദശലക്ഷത്തോളം പേർ

ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ അഞ്ച് ആഴ്ച്ചകൾക്കുള്ളിൽ സന്ദർശനത്തിനെത്തിയത് 3 ദശലക്ഷത്തോളം പേർ. ഒക്ടോബർ 1 മുതൽ അഞ്ച് ആഴച്ചക്കുള്ളിൽ എക്സ്പോ വേദിയിൽ മൊത്തം 2,942,388 ടിക്കറ്റ് സന്ദർശനങ്ങൾ രേഖപ്പെടുത്തിയതായി എക്സ്പോ അധികൃതർ അറിയിച്ചു. ഇതിൽ 100,000 പേർ കുട്ടികളാണ്.

Read Also: രണ്ട് ലക്ഷത്തിലേറെ കുട്ടികൾ പുരോഹിതന്‍മാരുടെ ലൈം​ഗിക പീഡനത്തിനിരയായി: മുട്ടുകുത്തി പ്രാര്‍ത്ഥിച്ച് ബിഷപ്പുമാര്‍

വരാനിരിക്കുന്ന പഠന വിജ്ഞാന വാരത്തിൽ കൂടുതൽ കുട്ടികൾ എക്‌സ്‌പോ വേദി സന്ദർശിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഫ്‌ളാഗ് ഡേ, റിവർ ഡാൻസ്, ദീപാവലി തുടങ്ങിയ പരിപാടികൾ കഴിഞ്ഞ ആഴ്ച എക്സ്പോ വേദിയിൽ സംഘടിപ്പിച്ചിരുന്നു. ഇതെല്ലാം സന്ദർശകരുടെ എണ്ണം വർധിക്കാൻ കാരണമായെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. നാല് ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോക മേള 181 രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് സ്വാഗതം ചെയ്തത്.

ഒക്ടോബർ 1 മുതൽ വെർച്വൽ സന്ദർശകരുടെ എണ്ണം 14.8 ദശലക്ഷമായി ഉയർന്നിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Read Also: ജയിൽ ഭക്ഷണം ശരീരത്തെ തളർത്തി: ആരോഗ്യം വീണ്ടെടുക്കാൻ വിദഗ്ദ്ധ ചികിത്സയ്‌ക്കൊരുങ്ങി സ്വപ്‌ന സുരേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button