Latest NewsUSANewsInternational

ഹൈസ്‌കൂള്‍ അധ്യാപികയെ തലയ്ക്കടിച്ച് കൊന്നു: പതിനാറ് വയസ്സുകാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിൽ

അമേരിക്ക: ഹൈസ്‌കൂള്‍ അധ്യാപികയെ തലയ്ക്കടിച്ച് കൊന്ന കേസില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയിൽ. അമേരിക്കയിലെ അയോവയിൽ നടന്ന സംഭവത്തിൽ അധ്യാപികയെ കാണാതായെന്ന പ്രതിയെ തുടർന്ന് തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പതിനാറ്കാരായ വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായത്.

സംഭവവുമായി ബന്ധപ്പെട്ട് വിലാര്‍ഡ് നോബിള്‍ മില്ലര്‍, ജെറമി എവററ്റ് ഗൂഡെയില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ഗൂഢാലോചന, നരഹത്യ, തെളിവുകള്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി പോലീസ് വ്യക്തമാക്കി. അയോവയിലെ ഫെയര്‍ഫീല്‍ഡ് ഹൈ സ്‌കൂളിലെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായ പ്രതികൾ.

ഏഴുവയസ്സുകാരിയെയും ഭിന്നശേഷിക്കാരിയായ ബന്ധുവിനെയും പീഡിപ്പിച്ചു: പ്രതി മുഹമ്മദിനായി ലുക്കൗട്ട് നോട്ടീസ്

സ്കൂളിലെ സ്പാനിഷ് ഭാഷാധ്യാപികയായിരുന്ന നൊഹേമ ഗ്രാബര്‍ എന്ന 66-കാരിയാണ് കൊല്ലപ്പെട്ടത്. അധ്യാപികയെ കാണാനില്ലെന്ന് കുടുംബാംഗങ്ങള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി വരുന്ന തിനിടെയാണ് സ്ഥലത്തെ പാര്‍ക്കിൽ ഉന്തുവണ്ടിയില്‍ ടാര്‍പോളിന്‍ കൊണ്ട് മൂടിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാര്‍ത്ഥികള്‍ പിടിയിലാകുകയായിരുന്നു. സംഭവം നടന്ന സമയത്ത് പാര്‍ക്കിലുണ്ടായിരുന്നതായും മൃതദേഹം ഒളിപ്പിക്കാന്‍ സഹായിച്ചതായും വിദ്യാര്‍ത്ഥികളിലൊരാള്‍ സമ്മതിച്ചു. പ്രതികളുടെ വീടുകളില്‍ നടത്തിയ തെരച്ചിലില്‍ ചോര പുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button