Latest NewsNewsIndia

ശ്രീനഗറിൽ പൊലീസുകാരൻ ഭീകരരുടെ വെടിയേറ്റു മരിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിലെ ശ്രീനഗറിൽ പൊലീസുകാരൻ ഭീകരരുടെ വെടിയേറ്റ് മരിച്ചു. നഗരത്തിലെ ബത്മാലൂ മേഖലയിൽ വെച്ചാണ് പൊലീസുകാരനെ ഭീകരർ കൊലപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജമ്മു കാശ്മീർ പൊലീസിലെ കോൺസ്റ്റബിൾ തൗസിഫ് അഹമ്മദാണ് കൊല്ലപ്പെട്ടത്.

Also Read : അടിയന്തരാവസ്ഥയേക്കാള്‍ മോശമായ കാലാവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളതെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍

പരിക്കേറ്റ കോൺസ്റ്റബിളിനെ എസ്എംഎച്ച്എസ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ വഴിമദ്ധ്യേ ആയിരുന്നു മരണം. ഭീകരരെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button