Latest NewsNewsSaudi ArabiaInternationalGulf

മദീന സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒട്ടകത്തിലിടിച്ചു: യുവാവ് മരിച്ചു

ജിദ്ദ: സൗദി അറേബ്യയിൽ വാഹനാപകടത്തിസൽ മലയാളി യുവാവ് മരിച്ചു. മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒട്ടകത്തിലിടിച്ചാണ് അപകടം ഉണ്ടായത്. മദീന സന്ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം പാണ്ടിക്കാട് തുവ്വൂർ സ്വദേശി ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലിയാണ് മരിച്ചത്. 28 വയസായിരുന്നു. മദീന സന്ദർശനം നടത്തിയ ശേഷം ബദർ വഴി ജിദ്ദയിലേക്കു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

Read Also: നൂറുകണക്കിന് സിനിമാക്കാർക്ക് അന്നമൂട്ടുന്നവൻ, ആന്റണി തലകുനിക്കുമെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിൽ: സിദ്ധു

റിഷാദ് അലിയുടെ ഭാര്യക്കും ഭാര്യയുടെ ഉമ്മക്കും പരിക്കുണ്ട്. വാഹനമോടിച്ചിരുന്ന യുവാവിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ മറ്റുള്ളവരെ ജിദ്ദയിലെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. റിഷാദ് അലിയുടെ മൃതദേഹം റാബഗ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Post Your Comments


Back to top button