KeralaLatest NewsNews

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ മഴ കനക്കും : വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച അലേർട്ടുകൾ അറിയാം

ച​​ക്ര​​വാ​​ത​​ച്ചു​​ഴി തെ​​ക്കു​​കി​​ഴ​​ക്ക​​ൻ ബം​​ഗാ​​ൾ ഉ​​ൾ​​ക്ക​​ട​​ലി​​ൽ നി​​ല​​നി​​ൽ​​ക്കു​​ന്നതിനാൽ ആ​​ഴ​​ക്ക​​ട​​ലി​​ൽ മ​​ത്സ്യ​​ബ​​ന്ധ​​ന​​ത്തി​​ലേ​​ർ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​വ​​ർ ചൊ​​വ്വാ​​ഴ്ച​​ക്ക​​കം തീ​​ര​​ത്തേ​​ക്ക് മ​​ട​​ങ്ങി​​യെ​​ത്ത​​ണ​​മെ​​ന്ന് സം​​സ്ഥാ​​ന ദു​​ര​​ന്ത​​നി​​വാ​​ര​​ണ അ​​തോ​​റി​​റ്റി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച മു​ത​ൽ മ​ഴ ശക്തമാകുമെന്ന്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പിന്റെ മുന്നറിയിപ്പ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

Read Also: കനത്ത മഴ: ദീപാവലി ആഘോഷങ്ങള്‍ക്ക് നാട്ടില്‍ പോയവര്‍ ഉടന്‍ മടങ്ങി വരരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ന​വം​ബ​ർ 10 നും ​കോ​ട്ട​യം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ന​വം​ബ​ർ 11 നും ​മ​ഞ്ഞ, ഓ​റ​ഞ്ച് അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​ക്കു​ള്ള സാ​ധ്യ​ത​യും മുന്നറിയിപ്പിലുണ്ട്.

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ, ന​ദീ​തീ​ര​ങ്ങ​ൾ, ഉ​രു​ൾ​പൊ​ട്ട​ൽ-​മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​തി ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു. ച​​ക്ര​​വാ​​ത​​ച്ചു​​ഴി തെ​​ക്കു​​കി​​ഴ​​ക്ക​​ൻ ബം​​ഗാ​​ൾ ഉ​​ൾ​​ക്ക​​ട​​ലി​​ൽ നി​​ല​​നി​​ൽ​​ക്കു​​ന്നതിനാൽ ആ​​ഴ​​ക്ക​​ട​​ലി​​ൽ മ​​ത്സ്യ​​ബ​​ന്ധ​​ന​​ത്തി​​ലേ​​ർ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​വ​​ർ ചൊ​​വ്വാ​​ഴ്ച​​ക്ക​​കം തീ​​ര​​ത്തേ​​ക്ക് മ​​ട​​ങ്ങി​​യെ​​ത്ത​​ണ​​മെ​​ന്ന് സം​​സ്ഥാ​​ന ദു​​ര​​ന്ത​​നി​​വാ​​ര​​ണ അ​​തോ​​റി​​റ്റി ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button