Latest NewsKeralaNews

രമേശ് ജിയെ അങ്ങനെ എഴുതി തള്ളാൻ കഴിയില്ല: കോൺഗ്രസ് നിലനില്‍ക്കേണ്ടത് രാജ്യത്തിന്‍റെ ആവശ്യമെന്ന് രഞ്ജി പണിക്കര്‍

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ് നിലനിൽക്കേണ്ടത് രാജ്യത്തിന്‍റെ ആവശ്യമാണെന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കർ. ഇന്ത്യയുടെ ജനാധിപത്യ മുഖ്യധാരയിൽ നിന്ന് കോൺഗ്രസിനെയോ കോൺഗ്രസിന്റെ നേതാക്കളെയോ ഒഴിവാക്കിയോ എഴുതിത്തള്ളിയോ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് നിലനിൽക്കേണ്ടത് ഇന്ത്യയിലെ എല്ലാ വിഭാഗത്തിലെയും ജനങ്ങളുടെ ആവശ്യമാണെന്നും പാർട്ടി ശക്തമായി തന്നെ തിരിച്ച് വരുമെന്നും അദ്ദേഹം പറഞ്ഞു. ഷാർജയിൽ രമേശ് ചെന്നിത്തല അടക്കം പങ്കെടുത്ത പരിപാടിയിലാണ് രഞ്ജി പണിക്കരുടെ പ്രസംഗം.

‘ഞാൻ രാഷ്ട്രീയം വിശ്വസിക്കുന്ന ആളാണ്. രമേശ് ജീ അടക്കമുള്ള നേതാക്കള്‍ ആർക്കും എഴുതിത്തള്ളാൻ പറ്റാത്ത സാന്നിധ്യമാണ്. വരുന്ന കാലത്ത് എനിക്ക് ഏറെ പ്രതീക്ഷയുള്ള നേതാവാണ് അദ്ദേഹം. ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയ കാലാവസ്ഥയിൽ കോൺഗ്രസ് നിലനിൽക്കേണ്ടത് അത്യാവശ്യമാണ്. ദേശീയ അടിസ്ഥാനത്തിൽ ബഹുസ്വരമായ എല്ലാ പ്രാതിനിധ്യങ്ങളും അവകാശപ്പെടാവുന്ന പാര്‍ട്ടി, എല്ലാവരെയും എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ച് നിർത്താൻ കഴിയുന്ന പാർട്ടി കോൺഗ്രസ് മാത്രമാണ്.’ അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button