ThrissurKeralaNattuvarthaNews

ചരക്കു ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരുക്ക്

ചൊവ്വാഴ്ച്ച അതിരാവിലെ കൊപ്രക്കളം സെന്ററിലായിരുന്നു അപകടം

കയ്പമംഗലം: ചരക്കു ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കൊപ്രക്കളത്ത് ദേശീയപാതയില്‍ ആണ് അപകടമുണ്ടായത്. കാര്‍ ഓടിച്ചിരുന്ന ഇരിങ്ങാലക്കുട പുല്ലൂര്‍ പുളിഞ്ചോട് സ്വദേശി കോക്കാട്ട് വീട്ടില്‍ ആന്റോയുടെ മകന്‍ അലക്സ് (22) ആണ് മരിച്ചത്.

ചൊവ്വാഴ്ച്ച അതിരാവിലെ കൊപ്രക്കളം സെന്ററിലായിരുന്നു അപകടം. അലക്സിനൊപ്പമുണ്ടായിരുന്ന വരാപ്പുഴ സ്വദേശി കല്ലിങ്ങല്‍ വീട്ടില്‍ വിജീഷിനെ ഗുരുതര പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴയില്‍ നിന്ന് പൈനാപ്പിള്‍ കയറ്റി എറണാകുളത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

Read Also: മയക്കുമരുന്ന് വില്പന, വധശ്രമടക്കം നിരവധി കേസുകൾ : ഉളിയത്തടുക്ക സ്വദേശിക്കെതിരെ കാപ്പ ചുമത്തി

വരാപ്പുഴയിലെ കാര്‍ വര്‍ക്ക്ഷോപ്പില്‍ മെക്കാനിക്ക് ആയിരുന്നു അലക്സ്. ഉടമ വിജിഷിനോടൊപ്പം റിപ്പയര്‍ ചെയ്ത വാഹനം വടകരയില്‍ എത്തിച്ച്‌ നല്‍കി തിരികെ വരവെയാണ് അപകടമെന്ന് അലക്സിന്റെ ബന്ധുക്കള്‍ പറഞ്ഞു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ജാന്‍സിയാണ് അലക്സിന്റെ മാതാവ്. സഹോദരന്‍ ആന്‍സ.

shortlink

Related Articles

Post Your Comments

Related Articles


Back to top button