Latest NewsEuropeNewsIndiaUKInternational

‘അതുല്യമായ അനുഭവം‘: നടേശ ക്ഷേത്രത്തിൽ ആചാരപൂർവ്വം ദീപാവലി ആഘോഷിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

കാണിക്ക സമർപ്പിച്ച് അഭിഷേകത്തിലും പങ്കെടുത്തു

ലണ്ടൻ: ഇംഗ്ലീഷ് തലസ്ഥാനമായ ലണ്ടനിലെ നടേശ ക്ഷേത്രത്തിൽ ആചാരപൂർവ്വം ദീപാവലി ആഘോഷിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇന്ത്യൻ വംശജയായ കാബിനറ്റ് മന്ത്രി പ്രീതി പട്ടേലിനൊപ്പമാണ് ജോൺസൺ ക്ഷേത്ര ദർശനം നടത്തിയത്. ബോറിസ് ജോൺസന്റെ ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

Also Read:കൊവിഡ് നിയന്ത്രണങ്ങൾ നീക്കി: യു എസ്- മെക്സിക്കോ അതിർത്തി തുറന്നു

ക്ഷേത്രദർശനം നടത്തിയ ജോൺസൺ ക്ഷേത്രത്തിൽ നടന്ന അഭിഷേകത്തിലും പങ്കെടുത്തു. ക്ഷേത്രദർശനം അതുല്യമായ അനുഭവമായിരുന്നുവെന്ന് ബോറിസ് ജോൺസൺ പ്രതികരിച്ചു.ക്ഷേത്രത്തിൽ കാണിക്കയായി ഫലങ്ങളും അദ്ദേഹം സമർപ്പിച്ചു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രാചാര്യൻ മഹന്ത് സ്വാമി മഹാരാജ് നേതൃത്വം നൽകുന്ന പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ബ്രിട്ടീഷ് പ്രധാനമന്ത്രി വിലയിരുത്തി. ക്ഷേത്രത്തിന്റെ കീഴിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന സന്നദ്ധ പ്രവർത്തകരുമായി അദ്ദേഹം സംവദിച്ചു.

ലണ്ടൻ സമൂഹത്തിനായി നടേശ ക്ഷേത്രം ചെയ്യുന്ന നന്മകൾക്ക് ബോറിസ് ജോൺസൺ നന്ദി പറഞ്ഞു. 1995ൽ സ്ഥാപിതമായ ക്ഷേത്രം യൂറോപ്പിലെ പ്രസിദ്ധമായ ഹൈന്ദവ ആരാധനാലയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button