CricketLatest NewsNewsSports

ഇന്ത്യയുടെ ടി-20 വൈസ് ക്യാപ്റ്റനായി ബുംറയെ പരിഗണിക്കണം: വീരേന്ദര്‍ സെവാഗ്

മുംബൈ: ഇന്ത്യയുടെ ടി-20 വൈസ് ക്യാപ്റ്റനായി പേസര്‍ ജസ്പ്രീത് ബുംറയെ പരിഗണിക്കണമെന്ന് മുന്‍ ദേശീയ താരം വീരേന്ദര്‍ സെവാഗ്. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നയാളാവണം ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും. അതിനു പറ്റിയ ആള്‍ ബുംറയാണെന്നും സെവാഗ് പറയുന്നു. നേരത്തെ, മുന്‍ താരം ആശിഷ് നെഹ്‌റ ബുംറയെ ടി-20 ക്യാപ്റ്റനാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ആവേണ്ടത് മൂന്ന് ഫോര്‍മറ്റിലും കളിക്കുന്ന താരങ്ങളാവണം. അപ്പോള്‍ ബുംറയെക്കാള്‍ നല്ല ഓപ്ഷനില്ല. ലോകേഷ് രാഹുലും ഋഷഭ് പന്തും ഉണ്ടെങ്കിലും അവര്‍ മൂന്ന് ഫോര്‍മാറ്റിലും ബുംറയെപ്പോലെ സ്ഥിരതയോടെ കളിക്കുമോ?’

Read Also:- ഭക്ഷണശേഷം പഴങ്ങൾ കഴിക്കരുത്, കാരണം ഇതാണ്..

‘ഇന്ത്യയെ നയിച്ച ഒരേയൊരു ഫാസ്റ്റ് ബൗളര്‍ കപില്‍ ദേവ് മാത്രമാണ്. ക്യാപ്റ്റനായ മറ്റൊരു ബൗളര്‍ കുംബ്ലെയാണ്. നിലവില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് പരിഗണിക്കാന്‍ പറ്റിയ മറ്റൊരു താരമില്ല’ സെവാഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button